കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുളിക്കടവിലെ തര്‍ക്കം അമിയൂര്‍ പറഞ്ഞ 'നുണക്കഥ'? ശരിയ്ക്കുള്ള കാരണം ഇപ്പോഴും അവ്യക്തം?

  • By ജാനകി
Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസ് പ്രതി അമിയൂര്‍ ഇസ്ലാമിന്റെ മൊഴിയില്‍ വ്യക്തത ഇല്ലെന്ന് പൊലീസ്. കുളിക്കടവിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന വാദം വിശ്വസനീയമല്ല, കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായാണ് മൊഴി. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്നും അമിയൂറിന്റെ മൊഴിയില്‍ പറയുന്നുണ്ടത്രേ. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിഷ വധക്കേസ്; റിമാന്‍ഡിലായ പ്രതിക്ക് ജനങ്ങളുടെ തെറിവിളിജിഷ വധക്കേസ്; റിമാന്‍ഡിലായ പ്രതിക്ക് ജനങ്ങളുടെ തെറിവിളി

അസമിലുള്ള അമിയൂറിന്റെ അയല്‍ക്കാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ പറയുന്നത് പോലെ നല്ലവനല്ല അമിയൂറെന്നും, മദ്യപിയ്ക്കുകയും സ്ഥിരമായി വീട്ടില്‍ ബഹളം വയ്ക്കുകയും ചെയ്യുമെന്നും പറയുന്നു.

 ജിഷയുടെ ഘാതകന് ഒരു യുവാവുമായും 'അരുതാത്ത അടുപ്പം'? അജ്ഞാത യുവാവിനെപ്പറ്റി സുഹൃത്തുക്കള്‍ ജിഷയുടെ ഘാതകന് ഒരു യുവാവുമായും 'അരുതാത്ത അടുപ്പം'? അജ്ഞാത യുവാവിനെപ്പറ്റി സുഹൃത്തുക്കള്‍

Jisha

കാഞ്ചിപുരത്ത് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിയൂറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ മുറി കാലിയാക്കി സ്ഥലം വിട്ടു. ലോക്കല്‍ പൊലീസിന്റെ സഹായം പോലുമില്ലാതെ അതീവ രഹസ്യമായിട്ടാണ് അമിയൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

English summary
Amiyur Islam tried to mislead police?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X