ഗര്‍ഭനിരോധന ഉറകളുമായി താത്ത പിടിയില്‍; ഒപ്പം നാല് പുരുഷന്‍മാരും, വലയിലായത് വന്‍ റാക്കറ്റ്!!

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാറ്റൂരിന് സമീപം വാടകവീട്ടില്‍ നിന്ന് യുവതികളെയും നാല് പുരുഷന്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സംഘത്തെ പിടികൂടിയത്. ഇവര്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ മാറിടം മുറിച്ച് കൊല: ബലാല്‍സംഗം, പ്രസവം, പണമിടപാട്... പ്രതിയുടെ വെളിപ്പെടുത്തല്‍

വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നത് നിരവധി കേസുകളില്‍ പ്രതിയായ നസീമയാണ്. ഇവരെ പരക്കെ താത്ത എന്നാണത്രെ വിളിക്കാറ്. കുപ്രസിദ്ധ പെണ്‍വാണിഭക്കാരിയാണ് താത്തയെന്ന് പോലീസ് പറയുന്നു. ഇവരുടെ പേരില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. ഒരു കേസില്‍ അടുത്തിടെയാണ് ജാമ്യം നേടിയതത്രെ.

വലിയതുറ സ്വദേശിനി

വലിയതുറ സ്വദേശിനി

വലിയതുറ സ്വദേശിനിയാണ് നിരവധി പെണ്‍വാണിഭ കേസുകളില്‍ പ്രതിയായ താത്ത. ജില്ലയുടെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ടത്രെ.

മൂന്ന് യുവതികള്‍

മൂന്ന് യുവതികള്‍

താത്ത ഉള്‍പ്പെടെ മൂന്ന് യുവതികളെയാണ് പോലീസ് പിടികൂടിയത്. നാല് പുരുഷന്‍മാരെയും. പുരുഷന്‍മാര്‍ നെടുമങ്ങാട്, തമ്പാനൂര്‍, പേരൂര്‍ക്കട എന്നിവിടങ്ങളിലുള്ളവരാണ്.

വാടകവീട് പോലീസ് വളഞ്ഞു

വാടകവീട് പോലീസ് വളഞ്ഞു

താത്തക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ബെംഗളൂരു, എറണാകുളം സ്വദേശികളാണ്. ഇവര്‍ താമസിച്ചിരുന്ന വാടക വീട് മാസങ്ങള്‍ക്ക് മുമ്പാണ് താത്ത വാടകക്കെടുത്തത്. എന്നാല്‍ പിന്നീട് ഇവരെ കാണാതായിരുന്നു.

ചിലര്‍ ബൈക്കുകളില്‍

ചിലര്‍ ബൈക്കുകളില്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും താമസം തുടങ്ങിയത്. പതിവില്ലാത്ത രീതിയില്‍ ചിലര്‍ ബൈക്കുകളില്‍ വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിഷയം പോലീസിനെ അറിയിച്ചത്.

ഏഴ് പേരടങ്ങുന്ന സംഘം

ഏഴ് പേരടങ്ങുന്ന സംഘം

പോലീസ് ഏറെ നേരം സംഭവസ്ഥലം നിരീക്ഷിച്ചു. പെണ്‍വാണിഭ സംഘമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഈ സമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്.

ഫോണ്‍വഴി നസീമ തന്നെ

ഫോണ്‍വഴി നസീമ തന്നെ

ഫോണ്‍വഴി നസീമ തന്നെയാണ് പുരുഷന്‍മാരെ വിളിച്ചുവരുത്തിയതെന്ന് പേട്ട പോലീസ് പറഞ്ഞു. നസീമയുടെ പക്കല്‍ കാല്‍ലക്ഷം രൂപയുണ്ടായിരുന്നു. കൂടാതെ നിരവധി മൊബൈല്‍ ഫോണുകളും.

വന്‍തുക വാഗ്ദാനം

വന്‍തുക വാഗ്ദാനം

റെയ്ഡിനിടെ ഗര്‍ഭനിരോധന ഉറകള്‍ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. നസീമയാണ് മറ്റ് രണ്ട് യുവതികളെ വീട്ടിലെത്തിച്ചത്. ഇവര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്തിരുന്നുവത്രെ.

സ്വര്‍ണം അപഹരിച്ചു

സ്വര്‍ണം അപഹരിച്ചു

മാസങ്ങള്‍ക്ക് മുമ്പ് നസീമയെ മെഡിക്കല്‍ കോളജ് പോലീസ് സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കുമാരപുരത്തിന് സമീപം വച്ചായിരുന്നു അറസ്റ്റ്. സ്വര്‍ണം അപഹരിക്കുന്ന ഏര്‍പ്പാടും ഇവര്‍ക്കുണ്ടെന്ന് പോലീസ് പറയുന്നു.

പരിചയപ്പെടുന്ന പുരുഷന്‍മാരെ

പരിചയപ്പെടുന്ന പുരുഷന്‍മാരെ

യാത്രക്കിടെ പരിചയപ്പെടുന്ന പുരുഷന്‍മാരെ കുമാരപുരത്തെ ഫ്‌ളാറ്റിലെത്തിച്ച് അവരുടെ സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നു പ്രതി. നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചെന്ന് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

 പേട്ട പോലീസ് പറയുന്നത്

പേട്ട പോലീസ് പറയുന്നത്

ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പെണ്‍വാണിഭവുമായി നസീമ രംഗത്തിറങ്ങിയത്. ഫോര്‍ട്ട്, തമ്പാനൂര്‍, നെടുമങ്ങാട് എന്നീ പോലീസ് സ്‌റ്റേഷനുകളിലെല്ലാം നസീമക്കെതിരേ കേസുണ്ടെന്ന് പേട്ട പോലീസ് പറയുന്നു.

English summary
Police arrested Sex Rackets in Pattor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്