ഗൗരിയുടെ ആത്മഹത്യ: അധ്യാപികയെ ചോദ്യം ചെയ്തു... പക്ഷെ ആ ചോദ്യത്തിന് ഉത്തരമില്ല, ദുരൂഹത

  • Written By:
Subscribe to Oneindia Malayalam

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ഥിനിയായ ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികയായ സിന്ധു പോളിനെ പോലീസ് ചോദ്യം ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. അധ്യാപികമാരായ സിന്ധു പോളും ക്രസന്റും മാനസികമായി പീഡിപ്പിച്ചതായും ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും ഗൗരിയുടെ അച്ഛന്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തിനും ശേഷം ഒളിവില്‍പ്പോയ അധ്യാപികമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാവാനും കോടതി നിര്‍ദേശിച്ചിരുന്നു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഗൗരി നേഹ.

സിന്ധുവിനെ ചോദ്യം ചെയ്തത്

സിന്ധുവിനെ ചോദ്യം ചെയ്തത്

കൊല്ലം ഡിസിആര്‍ബി ഓഫീസില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വച്ചാണ് സിന്ധുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. വിശദമായ മൊഴിയാണ് ഇവരില്‍ നിന്നും രേഖപ്പെടുത്തിയത്. ചോദ്യങ്ങളും ഉത്തരങ്ങളും പോലീസ് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഗൗരിയുടെ ആത്മഹത്യയില്‍ താന്‍ തെറ്റുകാരിയല്ലെന്നാണ് സിന്ധു പോലീസിനു മൊഴി നല്‍കിയതെന്നാണ് വിവരം.

ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല

ആ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല

ക്ലാസില്‍ നിന്നും സിന്ധു ഗൗരിയെ വിളിച്ചു കൊണ്ടുപോയതിനു ശേഷമായിരുന്നു കുട്ടി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ കയറി ജീവനൊടുക്കിയത്. ഗൗരിയെ എന്തിനാണ് വിളിച്ചു കൊണ്ടു പോയത് എന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്‍കാന്‍ സിന്ധുവിനായില്ല.
സഹോദരിയായ മീരയുടെ ക്ലാസില്‍ എന്തിനാണ് പോയതെന്നും സംഭവിച്ചത് എന്താണെന്നുമാണ് ഗൗരിയോട് ചോദിച്ചതെന്നും അധ്യാപിക മൊഴി നല്‍കി.

പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കും

പൊരുത്തക്കേടുണ്ടോയെന്ന് പരിശോധിക്കും

സ്‌കൂളില്‍ നിന്നും ഗൗരി ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ തന്നെ പോലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും അധ്യാപികമാരുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കേസില്‍ കുറ്റപത്ര സമര്‍പ്പിക്കുന്നതിനു മുമ്പ് എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരായി ഒപ്പുവയ്ക്കാന്‍ സിന്ധുവിനോടും ക്രസന്റിനോടും നേരത്തേ കോടതി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്നത്

സംഭവം നടന്നത്

ഒക്ടോബര്‍ 20നാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗൗരി ആത്മഹത്യ ചെയ്തത്. അധ്യാപികമാരായ സിന്ധുവിനും ക്രസന്റിനുമെതിരേ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സഹപാഠികളുടെ മൊഴിയെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഗൗരിയെ അധ്യാപികമാര്‍ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി ശകാരിച്ചതായി സഹപാഠികള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.

English summary
Gaui suicide case: Police interrogated teacher

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്