കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് ബാല സൗഹൃദ പോലീസ് സ്റ്റേഷനുകളും, പ്രവർത്തനങ്ങൾ ഇങ്ങനെ...

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് ഇനിമുതൽ ബാലസൗഹൃദ പോലീസ് സ്റ്റേഷനുകളും. കുട്ടികൾക്കു മേലുള്ള ആക്രമണം ഒഴിവാക്കാനും ആവശ്യമായ സുരക്ഷ പ്രദാനം ചെയ്യാനുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചിൽഡ്രസ് ആന്റ് പോലീസ് ( ക്യാപ്) എന്ന പദ്ധതി ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ കേരളത്തിലെ ആറു ജില്ലകളിൽ നടപ്പിലാക്കും. തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഈസ്റ്റ് , എർണാകുളം കടവന്ത്ര, തൃശ്ശൂർ ഈസ്റ്റ്, കോഴിക്കോട് ടൗൺ, കണ്ണൂർ ടൗൺ, എന്നീവടങ്ങളിലാണ് ആദ്യം നടപ്പിലാക്കുക. പിന്നീട് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.‌

ഭാരതത്തിന്റെ പൈതൃകം വാനോളമുയർത്തി, ആസിയാന്‍ ഉദ്ഘാടന വേദിയില്‍ രാമായണം

childrence

ചിൽഡ്രൻ ആന്റ് ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ശിശുദിനമായ നവംബർ 14 ന് വൈകിട്ട് നാലുമണിക്കു തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ നിർവഹിക്കും. കുട്ടികളുടെ മേലുള്ള കടന്നുകയറ്റം വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് അവരെ സഹായിക്കുക. കൂടാതെ പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമായി കുട്ടികൾ ,നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടുന്ന കുട്ടികൾ എന്ന‌ിവരെ സ്റ്റേഷന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി അവർക്കാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി റെഞ്ച് ഐജി പി വിജയനാണ് ചിൽഡ്രൻ ആന്റ് പോലീസിന്റെ നോഡൽ ഓഫീസർ.

അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം മോദി സന്ദര്‍ശിച്ചു, മഹത്തായ സന്ദർശനമെന്ന് മോദിയുടെ ട്വീറ്റ്

ക്യാപ് സ്റ്റേഷന്റെ മറ്റു പ്രത്യേകതകൾ: കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പു വരുത്താൻ ഉത്തരവാദപ്പെട്ട മുഴുവൻ സർക്കാർ, സർക്കാരേതര ഏജൻസികളേയും പെതു ജനങ്ങളേയും തമ്മിൽ ഏകോപിപ്പിക്കും. കൂടാതെ കുട്ടികളുടെ സുരക്ഷ കർശമനാക്കാനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും, കുട്ടികൾക്കു നേരെ നടക്കുന്ന കുറ്റകൃതൃങ്ങൾ ഏത്രയും പെട്ടെന്നു രജിസ്റ്റർ ചെയ്യാനും നടപടി ഉറപ്പാക്കാനും മുൻ കൈ എടുക്കും. ക്യാപിൽ ബാല സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടികളുമായി സംവദിക്കാൻ പ്രത്യേക മുറിയും മറ്റു സൗകര്യങ്ങളും ഒരിക്കിയിട്ടുണ്ട്. പദ്ധതിയുടെ അടിസ്ഥാനത്തിൽ കതുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും.. വിദഗ്ധപരിചരണം ആവശ്യമായ കുട്ടികൾക്ക് ചികിത്സ ഉറപ്പു വരുത്തു. ബാലവേല , ബാലഭിക്ഷാടനം എന്നീവ ഇല്ലാതാക്കും. പ്രവർത്തനം ഏകോപിച്ചാൽ ഓരോ സ്റ്റേഷനിലും ഒരു ചൈൽഡ് വെൽഫെയർ ഓഫീസറുടെ സേവനമുണ്ടാകും.കൂടാതെ പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

English summary
The uniformed police officer is for most children a frightening bogeyman. Parents often use the intimidating image of the stern-faced khaki-clad law enforcer to scare children into submission.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്