അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന്റെ അറസ്റ്റ് അടക്കം നടിയെ ആക്രമിച്ച കേസിലെ പോലീസിന്റെ നീക്കങ്ങള്‍ പലതും അപ്രതീക്ഷിതമായിട്ടായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്‌തേക്കില്ല എന്ന ജനത്തിന് തോന്നിയ ഘട്ടത്തിലായിരുന്നു ആ അറസ്റ്റ്. കാവ്യാ മാധവനേയും അമ്മയേയും പോലീസ് ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ പോലും അറിഞ്ഞത് എല്ലാം കഴിഞ്ഞായിരുന്നു. ഇപ്പോഴിതാ ഗായിക റിമി ടോമിയേയും ചോദ്യം ചെയ്തത് വെറുതേ അല്ല എന്നാണ് അറിയുന്നത്. പോലീസിന്റെ കളി വേറെ ലെവലാണ്.

നാക്ക് കാവ്യയെ തിരിച്ചടിക്കുന്നു...! പഴുതില്ലാതെ പൂട്ടാൻ നിശ്ചയിച്ച് പോലീസ്..! പിടി വീണാൽ തീർന്നു...

ദിലീപ് ഭാഗ്യപരീക്ഷണത്തിന്...! പുറത്തിറങ്ങിയേ ഒക്കൂ..! ഇനി ഇതാണ് ജനപ്രിയന് മുന്നിലുള്ള വഴി..!

റിമിയുടെ മൊഴിയെടുത്തു

റിമിയുടെ മൊഴിയെടുത്തു

ദിലീപിന്റെയും കാവ്യാ മാധവന്റേയും അടുത്ത സുഹൃത്തായ ഗായിക റിമി ടോമിയില്‍ നിന്നും പോലീസ് ചില വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഫോണില്‍ വിളിച്ചായിരുന്നു നടപടി. ദിലീപുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും മറ്റുമായിരുന്നു ചോദ്യം ചെയ്യല്‍.

ദുരൂഹമായി കോളുകൾ

ദുരൂഹമായി കോളുകൾ

റിമി നടത്തിയ ചില ഫോൺ വിളികളാണ് സംശയത്തിന്റെ മുനയില്‍ ഉള്ളതെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം റിമി കാവ്യയേയും ദിലീപിനേയും രണ്ട് തവണ വിളിച്ചതില്‍ പോലീസിന് സംശയമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടി ആക്രമിക്കപ്പെട്ട ദിനം

നടി ആക്രമിക്കപ്പെട്ട ദിനം

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വെച്ച് പ്രമുഖനടി ആക്രമിക്കപ്പെട്ടത്. അന്ന് രണ്ട് തവണ റിമി ദിലീപിനേയും കാവ്യയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോണ്‍ കോളുകളില്‍ പോലീസ് ദുരൂഹത സംശയിക്കുന്നു എന്നാണ് അറിയുന്നത്.

ഗൂഢാലോചനയുമായി ബന്ധമുണ്ടോ

ഗൂഢാലോചനയുമായി ബന്ധമുണ്ടോ

രാത്രി 9നും 11നും ഇടയിലായിരുന്നു റിമിയുടെ ഫോണ്‍വിളികള്‍. അന്ന് വൈകിട്ട് 5 മണിക്കും രാത്രി 12.30നും റിമി ദിലീപിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനയുമായി റിമിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നത്.

ചോദ്യം ചെയ്‌തേക്കും

ചോദ്യം ചെയ്‌തേക്കും

ഇക്കാര്യം സ്ഥിരീകരിക്കാന്‍ റിമി ടോമിയെ പോലീസ് ഒരുവട്ടം കൂടി ചോദ്യം ചെയ്‌തേക്കും എന്നാണ് അറിയുന്നത്. റിമിയെ അന്വേഷണ ഉദ്യേഗസ്ഥനായ ബൈജു പൗലോസ് ഫോണില്‍ വിളിച്ച് സംസാരിച്ചത് ശബ്ദപരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാന്‍ ആണെന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു.

ഒന്നിലധികം തെളിവുകള്‍

ഒന്നിലധികം തെളിവുകള്‍

നടിയെ ആക്രമിച്ച കേസില്‍ സംശയിക്കാവുന്ന തരത്തിലുള്ള ഒന്നിലധികം തെളിവുകള്‍ റിമിക്കെതിരെ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. ദിലീപിനെ കൂടാതെ നാദിര്‍ഷയുമായും റിമിക്ക് അടുത്ത ബന്ധമാണ് ഉള്ളത്.

സാമ്പത്തിക ഇടപാടില്ല

സാമ്പത്തിക ഇടപാടില്ല

ദിലീപും കാവ്യാ മാധവനുമായി അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. അതുകൊണ്ടു തന്നെ ദിലീപുമായി റിമിയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും റിമിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഒഴുക്കിയെന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ദിലീപുമായോ കാവ്യയുമായോ തനിക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടോ സ്ഥലം ഇടപാടോ ഇല്ലെന്ന് റിമി പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് ദിലീപ് വഴി ലക്ഷങ്ങള്‍ ഒഴുകിയെന്ന ആരോപണവും റിമി ടോമി തള്ളിക്കളയുന്നു.

വിദേശ ഷോകൾ

വിദേശ ഷോകൾ

ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നത് സംബന്ധിച്ചും ദിലീപുമായി നടത്തിയ അമേരിക്കന്‍ പരിപാടികളെ കുറിച്ചുമാണ് പോലീസ് വിവരങ്ങള്‍ തേടിയത്. ദിലീപുമൊത്ത് താന്‍ രണ്ട് അമേരിക്കന്‍ പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്. 2010ലേയും 2017ലേയും അമേരിക്കന്‍ പരിപാടികളേക്കുറിച്ചാണ് പോലീസ് ചോദിച്ചത്.

മാഡം താനല്ല

മാഡം താനല്ല

2010ലെ അമേരിക്കന്‍ പരിപാടിയില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ എന്നിവരടക്കം പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെക്കുറിച്ചും പോലീസ് ചോദിച്ചുവെന്ന് റിമി പറയുന്നു.കേസിന് പിന്നലെ നിഗൂഢ സാന്നിധ്യമായ മാഡം താനല്ലെന്നും റിമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തന്നെ മാഡം ആക്കിക്കാട്ടാനുള്ള ശ്രമം നടക്കുന്നതായി റിമി ആരോപിച്ചു. ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ട് നിന്നിട്ടില്ലെന്നും റിമി പറയുന്നു.

നടിയുമായുള്ള ബന്ധം

നടിയുമായുള്ള ബന്ധം

ആക്രമണത്തിന് ഇരയായ നടിയുമായി റിമി അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആ നടിയുമായി തനിക്കൊരു പ്രശ്‌നവും ഇല്ല. ആക്രമണ വിവരം അറിഞ്ഞ ശേഷം ആ നടിക്ക് മെസ്സേജ് അയക്കുകയും സുഹൃത്തായ രമ്യയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നുമാണ്. അന്ന് സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇക്കാര്യത്തെ കുറിച്ച് കാവ്യയും ദിലീപുമായി ഫോണില്‍ സംസാരിച്ചത്. അന്ന് മാത്രമേ ഈ വിഷയം സംസാരിച്ചിട്ടുമുള്ളൂ എന്നും റിമി പറയുന്നു. കേസുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി പലയിടത്തും വലിച്ചിഴയ്ക്കപ്പെടുകയാണ് എന്നും റിമി ടോമി ആരോപിക്കുന്നു.

കുറ്റകൃത്യവുമായി ബന്ധമില്ല

കുറ്റകൃത്യവുമായി ബന്ധമില്ല

മുന്‍പൊരു തവണ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ ഒരു കുറ്റകൃത്യവുമായും തനിക്ക് ബന്ധമില്ലെന്ന് റിമി പറയുന്നു.തന്നെ പോലീസ് നേരിട്ട് ചോദ്യം ചെയ്യുകയല്ല, മറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബിജു പൗലോസ് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയാണ് ഉണ്ടായത്. നടിയെ ആക്രമിച്ച സംഭവുമായി തന്നെ സംശയിക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും റിമി പറയുന്നു.

English summary
Police to question Rimi Tomy to clear doubts on her phone calls.
Please Wait while comments are loading...