നിരോധിത നോട്ട് ബാങ്കുകളില്‍ തിരിച്ചെത്തി, കേന്ദ്ര സര്‍ക്കാറിന്റെ കാരണങ്ങള്‍ പൊള്ള: പ്രകാശ് കാരാട്ട്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: 99ശതമാനം നിരോധിച്ച നോട്ടും ബാങ്കുകളില്‍തന്നെ തിരിച്ചെത്തിയെന്നും നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നിച്ച കാരണങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ഹാദിയയുടെ മോചനത്തിന് മത-രാഷ്ട്രീയ മാധ്യമ കൂട്ടായ്മയുണ്ടാവണം: കെപി ശശി

നിലവിലെ രാജ്യത്തിന്റെ സമ്പത്ത് ഘടനയുടെ തകര്‍ച്ചയും കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളയായ കാരണങ്ങള്‍ വ്യക്തമാക്കുന്നതാണെന്നും കാരാട്ട് പറഞ്ഞു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

prakaashkaratt1

ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം മലപ്പുറത്ത് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു.

നിരോധനം വഴി കള്ളപ്പണം, അഴിമതി, ഭീകരവാദം തുടങ്ങിയവ രാജ്യത്ത് നിന്ന് പൂര്‍ണമായും തുടച്ച് നീക്കാന്‍ കഴിയുമെന്നാണ് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇവയൊന്നും നടപ്പിലായിലെന്നും 99 ശതമാനം നിരോധിച്ച നോട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും കാരാട്ട് വിമര്‍ശിച്ചു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ ഇത് വഴിവെച്ചു. കാര്‍ഷിക, വ്യാവസായിക, സംരംഭക മേഖലകള്‍ തളര്‍ച്ചയിലേക്ക് വീണു. കള്ളപ്പണമുള്ളവര്‍ അത് വിദേശ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഇതിനുള്ള തെളിവുകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം അഭിപ്രായപ്പെട്ടു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ, സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ് പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Prakash Karatt about note ban

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്