കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍ കഴിഞ്ഞില്ല, ആറ് മാസത്തേക്ക് പുതിയ കാര്‍ഡുകള്‍ പ്രതീക്ഷിക്കേണ്ട

  • By Neethu
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡുകള്‍ അടുത്ത കാലത്തൊന്നും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട.പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ട് ആറ് മാസത്തിലധികമായെങ്കിലും വിതരണത്തിനുള്ള നടപടികള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.

ജനുവരിയില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞത്. എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തല്‍ നടപടികള്‍ ഇപ്പോഴും പാതി വഴിയിലാണ്. സംസ്ഥാനത്ത് ഒരു ജില്ലയിലും പൂര്‍ണ്ണമായി തിരുത്തല്‍ പ്രക്രിയ കഴിഞ്ഞിട്ടില്ല.

rationcard

പഴയ റേഷന്‍ കാര്‍ഡിലുള്ള അപാകതകള്‍ പരിഹരിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ കൊണ്ടുവരുന്നത്. എന്നാല്‍ പഴയ കാര്‍ഡിലുള്ള വിവരങ്ങളേക്കാള്‍ തെറ്റുകളാണ് പുതിയ കാര്‍ഡിലുള്ളത്. ഓണ്‍ലൈന്‍ വഴി തെറ്റുകള്‍ തിരുത്താനായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ആദ്യം നല്‍കിയ നിര്‍ദേശം. പിന്നീട് തിരുത്തല്‍ അപേക്ഷകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്‌തെങ്കിലും ആരും തിരിച്ച് നല്‍കിയിട്ടില്ല.

പഴയ റേഷന്‍ കാര്‍ഡുകളിലെ തിരുത്തല്‍ പ്രക്രിയ കഴിഞ്ഞാല്‍ മാത്രമേ ഉപഭോക്താകളുടെ മുന്‍ഗണനാ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധീക്കൂ. പിന്നീട് സോഷ്യല്‍ ഓഡിറ്റിങ് കഴിഞ്ഞാണ് പുതിയ കാര്‍ഡുകള്‍ പ്രസിദ്ധീകരിക്കുന്നത്. റേഷന്‍ കാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ഇഴഞ്ഞാണ് പോകുന്നതെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ കാര്‍ഡുകള്‍ കിട്ടുമെന്ന് പ്രതീക്ഷക്കേണ്ട.

English summary
problems in ration card distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X