കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25ലക്ഷത്തിന് കരാര്‍,ഷെയിന്‍ ചോദിച്ചത് 45ലക്ഷം;പുളിങ്കുരുവിന്‍റെ കച്ചവടമല്ലെന്ന് നിര്‍മ്മാതാക്കള്‍

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: ഷെയിന്‍ നിഗം വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് ഇന്ന് വൈകീട്ടാണ് താരസംഘടനയായ എഎംഎംഎയുടെ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. കൊച്ചിയില്‍ വെച്ച് ചേരുന്ന യോഗത്തില്‍ ഷെയിനിനോടും പങ്കെടുക്കണമെന്ന് സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്ക് നടപടികള്‍ നീക്കുന്നതിനുള്ള നടപടികളാകും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

അതേസമയം ഷെയിനിനെതിരെ വീണ്ടും ആരോപണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയിന്‍ നിഗം വ്യാജ പ്രചരണം നടത്തുകയാണെന്നും തങ്ങളുടെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

 നിര്‍മ്മാതാക്കളുടെ ആവശ്യം

നിര്‍മ്മാതാക്കളുടെ ആവശ്യം

നിര്‍മ്മാതാക്കളുമായുള്ള പ്രശ്നത്തില്‍ പരസ്യമായി മാപ്പ് പറയുകയാണെന്ന് വ്യക്തമാക്കി ഷെയിന്‍ നിഗം രംഗത്തെത്തിയിരുന്നു. ഇതോടെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് മുന്നോടിയായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ്ങ് ഉടന്‍ ഷെയിന്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

 അന്ത്യശാസന നല്‍കി

അന്ത്യശാസന നല്‍കി

15 ദിവസത്തെ സമയപരിധിയായിരുന്നു നിര്‍മ്മാതാക്കള്‍ നടന് മുന്‍പില്‍ വെച്ചിരുന്നത്. ഇത് സംബന്ധിച്ച് നടന് സംഘടന കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കത്തിനോട് പ്രതികരിക്കാന്‍ ഷെയിന്‍ തയ്യാറായില്ല. ഇതോടെ ജനവരി 3 ന് നിര്‍മ്മാതാക്കള്‍ ഷെയിനിന് അന്ത്യ ശാസനം നല്‍കി.

 പ്രതിഫല തര്‍ക്കം

പ്രതിഫല തര്‍ക്കം

ജനവരി അഞ്ചിനുള്ളില്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശം.
എന്നാല്‍ ഇതും പാലിക്കാന്‍ ഷെയിന്‍ തയ്യാറായില്ല. പ്രതിഫലതര്‍ക്കത്തില്‍ ആദ്യം പരിഹാരം കണ്ടെത്തണമെന്നായിരുന്നു ഷെയിനിന്‍റെ ആവശ്യം. ഉല്ലാസത്തിനായി 45 ലക്ഷം രൂപയാണ് കരാര്‍ ഒപ്പിട്ടതെന്നാണ് ഷെയിനിന്‍റെ വാദം.

 പച്ചക്കള്ളമെന്ന് നിര്‍മ്മാതാക്കള്‍

പച്ചക്കള്ളമെന്ന് നിര്‍മ്മാതാക്കള്‍

എന്നാല്‍ ഷെയിനിന്‍റെ വാദം തെറ്റാണെന്നാണ് നിര്‍മ്മാതാക്കളുടെ ആരോപണം. 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഷെയിനുമായി കരാര്‍ ഒപ്പിട്ടതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. കരാര്‍ ഒപ്പിട്ടത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്‍റെ കൈയ്യില്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 വ്യാജ പ്രചരണം

വ്യാജ പ്രചരണം

ഷെയിന്‍ നിഗം ഇപ്പോള്‍ നടത്തുന്നത് വ്യാജ പ്രചരണമായി. 25 ലക്ഷം രൂപ മാത്രമേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. 45 ലക്ഷം രൂപം വാഗ്ദാനം ചെയ്തെന്ന ഷെയിനിന്‍റെ വാദം വ്യാജമാണ്. തങ്ങള്‍ രേഖകള്‍ ആവശ്യമെങ്കില്‍ പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

 മാന്യമായി പരിഹരിക്കാന്‍

മാന്യമായി പരിഹരിക്കാന്‍

ഇത്രയും നമ്മള്‍ മാന്യമായി പ്രശ്നം പരിഹരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്‍റെ കച്ചവടമല്ല. കോടികളുടെ വിഷയമാണ്. ഷെയിന്‍ കാരണം പ്രതിസന്ധിയിലായിരിക്കുന്നത് നിരവധി നിര്‍മ്മാതാക്കളാണെന്നും അവര്‍ പറഞ്ഞു.

 ഫിലിം ചേബറില്‍ സമര്‍പ്പിച്ചതാണ്

ഫിലിം ചേബറില്‍ സമര്‍പ്പിച്ചതാണ്

സിനിമാ മേഖലയുടെ മാന്യതയ്ക്ക് നിരയ്ക്കാത്ത രീതിയിലുള്ള പ്രതികരണങ്ങളും ഇടപെടലുമാണ് ഷെയിന്‍ നിഗം നടത്തുന്നത്. ഷൂട്ടിങ്ങ് സംബന്ധിച്ചുളള രേഖകള്‍ ഫിലിം ചേംബറില്‍ സമര്‍പ്പിച്ചതാണ്. അതില്‍ ഏതെങ്കിലും രീതിയില്‍ ഉള്ള മാറ്റങ്ങള്‍ നടത്തുകയെന്നത് സാധ്യമല്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

 എല്ലാ രേഖകളുമുണ്ട്

എല്ലാ രേഖകളുമുണ്ട്

തങ്ങളുടെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ട്. ഇപ്പോള്‍ അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ഷെയിന്‍ ശ്രമിക്കുന്നത്. താരസംഘടനയായ അമ്മയുമായി യാതൊരു പ്രശ്നങ്ങളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഇല്ല. സിനിമ സംബന്ധിച്ച രേഖകള്‍ പുറത്തുവിടാത്തത് പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാനാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

 നിര്‍മ്മാതാവും രംഗത്ത്

നിര്‍മ്മാതാവും രംഗത്ത്

ഷെയിനെതിരെ നേരത്തേ ഉല്ലാസം സിനിമയുടെ നിര്‍മ്മാതാണ് ക്രിസ്റ്റി കൈമറ്റം രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാര്‍ ഉറപ്പിച്ചത്. അതില്‍ 10 ലക്ഷം രൂപ ആദ്യമേ തന്നെ ഷെയിന്‍ കൈപറ്റിയിരുന്നുവെന്നും ക്രിസ്റ്റി പറഞ്ഞിരുന്നു.

 45 ലക്ഷം ആവശ്യപ്പെട്ടു

45 ലക്ഷം ആവശ്യപ്പെട്ടു

തന്‍റെ താരമൂല്യം ഉയരുമെന്ന് 2018 ല്‍ 25 ലക്ഷം തുക ഷെയിന്‍ വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 45 ലക്ഷം ആവശ്യപ്പെടുകയാണ്. പറഞ്ഞുറപ്പിച്ച തുകയെ കൂടാതെ രണ്ട് ലക്ഷം രൂപ അധികമായി ഷെയിനിന് നല്‍കിയിട്ടുണ്ടെന്നും ക്രിസ്റ്റി പറഞ്ഞു. ഈ കരാറിന് ശേഷം ഷെയിന്‍ കരാര്‍ ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്സിനായി ഷെയിന്‍ വാങ്ങിയത് 15 ലക്ഷമായിരുന്നു. പിന്നീട് കരാര്‍ ഒപ്പിട്ട ഇഷ്കിന് വാങ്ങിയത് 30 ലക്ഷവും, ക്രിസ്റ്റി പറഞ്ഞു.

 ക്രിത്രിമം ഉണ്ടായെന്ന് താരം

ക്രിത്രിമം ഉണ്ടായെന്ന് താരം

അതേസമയം കരാറില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെയിന്‍ നിഗം. പൈങ്കിളി എന്ന പേരില്‍ മറ്റൊരു സംവിധായകന്‍ ചെയ്ത ചിത്രത്തിന്‍റെ കരാറാണ് 25 ലക്ഷം രൂപയ്ക്ക് ഒപ്പിട്ടതെന്നാണ് ഷെയിന്‍ പറയുന്നത്.

 നിര്‍ണായകമാകും

നിര്‍ണായകമാകും

നേരത്തേ ഇത് ചൂണ്ടിക്കാണിച്ച് ഷെയിന്‍ താരസംഘടനയായ അമ്മയെ സമീപിച്ചിരുന്നു. കരാര്‍ പരിശോധിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയിനിന്‍റെ വാദം ശരിയാണെന്ന് അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇനി ഇന്ന് ചേരുന്ന അമ്മയുടെ യോഗത്തില്‍ എടുക്കുന്ന തിരുമാനം നിര്‍ണായകമാകും.

 'അമ്മ' യുടെ ശ്രമം

'അമ്മ' യുടെ ശ്രമം

അമ്മയെടുക്കുന്ന തിരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഷെയിന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഡബ്ബ് ചെയ്ത് തീര്‍ക്കാതെ യാതൊരു വിധ ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ഈ സാഹചര്യത്തില്‍ ഷെയ്നെ അനുനയിപ്പിച്ച് ഡബ്ബിങ് പൂര്‍ത്തീകരിക്കാനാകും അമ്മയുടെയും ശ്രമം.

English summary
Producers about Shane Nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X