മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില!! അക്കേഷ്യ മരങ്ങൾ വീണ്ടും നട്ടുപിടിച്ച് വനംവകുപ്പ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് വനംവകുപ്പ് അക്കേഷ്യ മരങ്ങള്‍ വീണ്ടും നട്ടുപിടിപ്പിച്ചു. പേപ്പാറയിലും പാലോട് റെയ്ഞ്ച് മേഖലയിലുമാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന അക്കേഷ്യ മരങ്ങള്‍ വ്യാപകമായി വനംവകുപ്പ് നട്ടുപിടിപ്പിക്കുന്നത്. ഹെക്ടർ കണക്കിന് ജനവാസ കേന്ദ്രങ്ങളിലാണ് അക്കേഷ്യ മരങ്ങൾ വന‌ം വകുപ്പ് നട്ടു പിടിപ്പിച്ചിരിക്കുന്നത്.

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്ന അക്കേഷ്യ, യുക്കാലിപ്സ് , ഗ്രാൻഡിസ് തുടങ്ങിയ മരങ്ങൾ വച്ചു പിടിപ്പിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് മുഖ്യംമന്ത്രി കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. ഇത്തരം മരങ്ങൾ പൂർണമായി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഇതെല്ലാം മറികടന്നാണ് വനംവകുപ്പ് വീണ്ടും മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നത്.

tree

സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മരംനടുന്നത് താത്കാലികമായി നിർത്തിവച്ചു. പ്രദേശവാസികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇനി മരം നടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസഥർ പറയുന്നത്.

English summary
protest against akkeshya palnting by forest department.
Please Wait while comments are loading...