രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കും: അഡ്വ. എം.ഉമ്മര്‍ എം.എല്‍ എ

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: രാഷ്ടീയ പ്രേരിത സ്ഥലം മാറ്റങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ജനകീയപ്രതിരോധം തീര്‍ക്കുമെന്നും, മലപ്പുറം ജില്ലയിലെ സുപ്രധാനവകുപ്പ് തലവന്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

921 ചോദ്യങ്ങള്‍, 290 രേഖകള്‍, 36 തൊണ്ടിമുതലുകള്‍! എന്നിട്ടും അമീറുള്‍ ഇസ്ലാം പറയുന്നു, ഞാനല്ല ജിഷയെ

ജില്ലാ പ്രസിഡന്റ് ആമിര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഉമര്‍ അറക്കല്‍, ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ്, സി. നുഹ്മാന്‍ ഷിബിലി, മജീദ് കാടേങ്ങല്‍, സി.എച്ച് ജലീല്‍, എം.എ മുഹമ്മദലി, കെ.അബ്ദുല്‍ ബഷീര്‍, സി.ലക്ഷ്മണന്‍, സമീര്‍ വി.പി, മുഹമ്മദ് പുല്ലു പറമ്പന്‍, ഇ.സി നൂറുദ്ധീന്‍, സാദിഖ് പിഒ, വാഹിദ് യു.പി, അഹമ്മദ് എന്‍.കെ, മുനീര്‍ റഹ്മാന്‍ വി.കെ, ഷരീഫ് എ.കെ, സലിം ആലിക്കല്‍, മാട്ടി മുഹമ്മദ് , ശശികുമാര്‍ ടി.പി എന്നിവര്‍ പ്രസംഗിച്ചു.

ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!

സാദിഖലി വെള്ളില, മുഹമ്മദ് ഷരീഫ്. സി, ചേക്കുട്ടി. സി, സില്‍ജി അബ്ദുള്ള , അബ്ദുല്‍ നാസര്‍. കെ, സജീര്‍ പന്നിപ്പാറ, മുഹമ്മദ് റിയാസ് എ. പി, മൊയ്തീന്‍ കോയ. കെ, അനില്‍ കുമാര്‍ വള്ളിക്കുന്ന്, റഹിം എ സി, ഗഫൂര്‍ നിലമ്പൂര്‍, സാജിദ പാലേമ്പടിയന്‍, മുനീറുദ്ദീന്‍ ടി, മുഹമ്മദ് മുസ്ഥഫ, ഷാഹിദ് റഫീഖ് പൊന്നാനി തുടങ്ങിയവര്‍ പ്രകടനത്തിന്് നേതൃത്വം നല്‍കി.


advmummermla


സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും അഡ്വ. എം. ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

English summary
Protest against politically influenced transfer ; Adv M Ummer MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്