കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ 'പുലിമുരുകന്' ഹൈക്കോടതിയുടെ 'പണി'; ചിത്രീകരണം തടയാന്‍ നിര്‍ദ്ദേശം?

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ 'പുലി മുരുകന്‍'. മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്നൊക്കെയാണ് വിശേഷണം.

എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കാട്ടിനുള്ളില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്. കാടിന് ദോഷകരമാണെങ്കില്‍ ചിത്രീകരണം തന്നെ തടയണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പുലി മുരുകന്‍

പുലി മുരുകന്‍

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് പലി മുരുകന്‍. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണമാണ് ഇപ്പോള്‍ വിവാദത്തിലായിരിയ്ക്കുന്നത്.

പൂയംകുട്ടി വനത്തില്‍

പൂയംകുട്ടി വനത്തില്‍

പൂയംകുട്ടി വനമേഖലയിലാണ് സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. പൂയംകുട്ടി സ്വദേശിയായ നൗഷാദ് ആണ് സിനിമയുടെ ചിത്രീകരണത്തിനെതിരെ പരാതി നല്‍കിയത്.

വനത്തിന് ദോഷം

വനത്തിന് ദോഷം

ചിത്രത്തിന്റെ സെറ്റ് ഒരുക്കുന്നതിനായി റബ്ബറും പ്ലാസ്റ്റിക്കും ഒക്കെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ആരോപണം. കാട്ടിനുള്ളില്‍ പ്ലാസ്റ്റിക് കൊണ്ടുപകാന്‍ പാടില്ലെന്നാണല്ലോ നിയമം.

സ്‌ഫോടനം, തീ?

സ്‌ഫോടനം, തീ?

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ സ്‌ഫോടനവും തീയും എല്ലാം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് കാട്ടിനുള്ളില്‍ വച്ച് ചെയ്യരുതെന്നാണ് പരാതിക്കാരന്റെ ആവശ്യം.

സംഗതി ശരിയെങ്കില്‍

സംഗതി ശരിയെങ്കില്‍

പരാതിക്കാരന്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ശരിയാണെങ്കില്‍, സിനിമയുടെ ചിത്രീകരണം കാടിന്റെ സന്തുലിതാവസ്ഥയെ ബാധിയ്ക്കുമെങ്കില്‍ ചിത്രീകരണം തടയണം എന്നാണ് കോടതി വ്യക്തമാക്കിയിരിയ്ക്കുന്നത്.

ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദശം

ഡിഎഫ്ഒയ്ക്ക് നിര്‍ദ്ദശം

കാടിനെ ബാധിയ്ക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തുന്നതെങ്കില്‍ അത് തടയണം എന്നാണ് മലയാറ്റൂര്‍ ഡിഎഫ്ഒയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

പുലി മുരുകന്‍ കുടുങ്ങുമോ?

പുലി മുരുകന്‍ കുടുങ്ങുമോ?

പരാതിക്കാരന്റെ ഹര്‍ജ്ജി പരിഗണിച്ച കോടതി സിനിമയുടെ നിര്‍മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന് നോട്ടീസ് അയച്ചു. അനുമതി നല്‍കിയത് സംബന്ധിച്ച് വനംവകുപ്പില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

ആരാണ് പുലി മുരുകന്‍

ആരാണ് പുലി മുരുകന്‍

കാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു സ്ഥലത്ത് വന്യമൃഗങ്ങളോട് മല്ലിട്ട് ജീവിയ്ക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.

ഒന്നരമാസം

ഒന്നരമാസം

തൊട്ടടുത്ത ദിവസം ഒന്നും അല്ല പൂയംകുട്ടി വന മേഖലയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കഴിഞ്ഞ ഒന്നരമാസമായി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

എന്താണ് പ്രശ്‌നം

എന്താണ് പ്രശ്‌നം

ഇപ്പോള്‍ സിനിമയ്‌ക്കെതിരെ ഇങ്ങനെ ഒരു ആരോപണം വരാനുള്ള കാരണം എന്താണെന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്. വൈശാഖ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

English summary
High Court order to stop Pulimurukan shooting, if it is dangerous to Forest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X