കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടുകാര്‍ക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കി സ്വാഭിമാന യാത്ര

  • By എന്‍പി ശക്കീര്‍
Google Oneindia Malayalam News

കോഴിക്കോട്: ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ ഏറെ കണ്ടുശീലിച്ച കോഴിക്കോട്ടുകാര്‍ക്ക് വേറിട്ടൊരു കാഴ്ചകണ്ടു വെള്ളിയാഴ്ച. ബീച്ചില്‍നിന്നാരംഭിച്ച് നഗരവീഥികലെ തഴുകി മാനാഞ്ചിറ കടന്നുപോയൊരു ഘാഷയാത്ര. യാത്രയിലെ വേഷഭൂഷാധികളും നൃത്തനൃത്യങ്ങളും ജനങ്ങളെ ഹഠാദാകര്‍ഷിച്ചു.

ക്വിയര്‍ പ്രൈഡ് കേരളം സംഘടിപ്പിച്ച ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന യാത്രയാണ് നഗരത്തിന് വേറിട്ട ദൃശ്യവിരുന്നൊരുക്കിയത്. ഒപ്പം 'ആണും പെണ്ണും കെട്ടവരെന്ന്' സമൂഹം പുഛത്തോടെ മാറ്റിനിര്‍ത്തുന്നവരുടെ ജീവിതസാഹചര്യങ്ങള്‍ അടുത്തറിയാനുള്ള അവസരവുമായി അത് മാറി.

swabhimanyathra2

പുരുഷനായോ സ്ത്രീയായോ പിറന്നാലും എതിര്‍ലിംഗത്തിന്റെ പെരുമാറ്റവും ചേഷ്ടകളും കാണിക്കുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ ഹിജഡകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരില്‍ത്തന്നെ ശസ്ത്രക്രിയ വഴി ലിംഗമാറ്റം നടത്തുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ഇത്തരക്കാരുടെയും സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പെടെ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും കൂട്ടായ്മയാണ് ക്വിയര്‍ പ്രൈഡ് കേരള. സംഘടനയുടെ ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രയാണ് കോഴിക്കോട്ട് നടന്നത്.

swabhimanayathra

കോഴിക്കോട് ബീച്ചില്‍നിന്നാരംഭിച്ച ഘോഷയാത്ര മാനാഞ്ചിറ ചുറ്റി ടാഗോര്‍ ഹാളില്‍ സമാപിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. വി.ടി ബല്‍റാം എംഎല്‍എ, പി. ഗീത, വി.പി സുഹറ ഉള്‍പ്പെടെ രാഷ്ട്രീയസാമൂഹിക മേഖലകളില്‍നിന്നുള്ള നിരവധി പേര്‍ സ്വാഭാമിന യാത്രയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ദീപ വാസുദേവന്‍, ചിഞ്ചു അശ്വതി, ഹരിണി, സൂര്യ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റങ്ങള്‍ കണ്ടുവരുന്നതായി ഇവര്‍ അവകാശപ്പെടുന്നു.

English summary
LGBTQ community Queer Pride activists kozhikode march, photos and videos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X