കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃഷ്ടിപ്രദേശങ്ങളിൽ മഴ; ഇടമലയാർ ഡാം രാവിലെ തുറക്കും, തുറന്ന ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

Google Oneindia Malayalam News

എറണാകുളം: മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയോടെ ഇടമലയാർ ഡാം തുറക്കും. രാവിലെ 10 മണിക്കാണ് ഡാം തുറക്കുക. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നുവിടുക. ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയരാ൯ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ആശങ്കപ്പെടേണ്ടതില്ലെങ്കിലും പെരിയാ൪ തീരത്ത് ജാഗ്രത അനിവാര്യമാണെന്നും എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. ഇടമലയാറിൽ നിന്നും 50 മുതൽ 100 ക്യുമെക്സ് വരെ ജലം പെരിയാറിലേക്ക് ഒഴുക്കും.

കാലാവസ്ഥ റിപ്പോർട്ട് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് ദിവസവും ഗ്രീന്‍ അലർട്ടാണ്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഡാമുകളിൽ നിന്നുള്ള വെള്ളത്തെ ഉൾക്കൊള്ളാ൯ പെരിയാറിനാകുമെന്നാണ് കരുതുന്നതെന്നും കളക്ടർ പറഞ്ഞു.

 id-1660014183.jpg -Pro

ഇടുക്കിയിൽ നിന്നുള്ള ജലപ്രവാഹം നിയന്ത്രിതമായ തോതിലായതിനാൽ ജില്ലയിലെ പെരിയാർ തടത്തിൽ തിങ്കളാഴ്ച കാര്യമായി പ്രതിഫലിച്ചിട്ടില്ല. എന്നാൽ വൈകിട്ട് മുതൽ 300 ക്യുമെക്സ് നിരക്കിലാണ് വെള്ളം പുറന്തള്ളുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്നെത്തുന്ന വെള്ളത്തിന് പുറമെ ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം തുറന്നു വിടുന്നത്. ഇടുക്കിയിൽ നിന്നും ഇടമലയാറിൽ നിന്നുമുള്ള ജലം ഭൂതത്താ൯കെട്ട് ബാരേജ് പിന്നിട്ട് മലയാറ്റൂർ, കാലടി വഴിയാണ് ആലുവയിലേക്കും തുടർന്ന് വേമ്പനാട് കായലിലേക്കുമെത്തുന്നത്.

നിലവിൽ പെരിയാറിലും കൈ വഴികളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയുട്ടുണ്ട്. പെരിയാർ തീരമേഖലയിൽ മൈക്ക് അനൗൺസ്മെന്‍റ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. പെരിയാർ നദിയും കൈവഴികളും കടന്നു പോകുന്ന സ്ഥലങ്ങളിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണമുണ്ട്. നദിയിൽ ഇറങ്ങുന്നത് കർശനമായി തടയുമെന്നും കളക്ടർ അറിയിച്ചു.

അതേസമയം കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ , ഇടുക്കി ഡാമുകളിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയർത്തും. നിലവിൽ 2386.78 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 അടിയാണ്. സെക്കന്റിൽ 7560 ക്യൂമെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിൽനിന്നും പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ മഞ്ചുമല, ആറ്റോരം, കടശ്ശികടവ്, കറുപ്പുപാലം തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത തുറന്ന ഡാമുകളിൽ പലതിന്റേയും ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കും.

പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്‌ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം.

Recommended Video

cmsvideo
9 ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോട്ട് ഇങ്ങനെ | *Weather

കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
Rain; Idamalayar Dams to Open Today : More Dams will be opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X