കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയെ പിണറായി പൂട്ടും; സോളാര്‍ റിപ്പോര്‍ട്ട് ആയുധം: സരിത കൂഞ്ഞൂഞ്ഞിന് കണ്ടകശനി തന്നെ

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ അടപടലം തകര്‍ത്ത സോളാര്‍ അഴിമതക്കേസ് വീണ്ടും തലവേദനയാകുന്നു. സോളാര്‍ അഴിമതിയില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ റികപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസുകളിലാണ് അന്വേഷണം നടക്കുന്നത്. കമ്മീഷന്‌റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നാണ് വിവരം. അന്വേഷണം ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനു ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

പിണറായിതന്ത്രം

പിണറായിതന്ത്രം

യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച സോളാര്‍ കേസ് യുഡിഎഫിനെതിരെ വീണ്ടും ആയുധമാക്കാനാണ് പിണറായി സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് ആലോചിക്കുന്നത്്.

ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധം

ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധം

മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ബന്ധമുള്ള രണ്ട് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. എഡിജിപിക്കാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ സരിതയും കൂട്ടരും തട്ടിപ്പിനായി ഉപയോഗിച്ചത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വീഴ്ചയുണ്ടായി

വീഴ്ചയുണ്ടായി

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മല്ലേയില്‍ ശ്രീധരന്‍ നായരുടെ കേസ്

മല്ലേയില്‍ ശ്രീധരന്‍ നായരുടെ കേസ്

മല്ലേയില്‍ ്ശ്രീധരന്‍ നായരുടെ കേസിലടക്കമാണ് അന്വേഷണം നടക്കുന്നത്. സോളാര്‍ പ്ലാന്റ് വാഗ്ദാനം ചെയ്ത് സരിത 40 ലക്ഷം തട്ടിയെന്നാണ് ശ്രീധരന്‍ നായരുടെ പരാതി. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ വച്ചാണ് പണം കൈമാറിയതെന്നും ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിന്മേലാണ് പണം നല്‍കിയതെന്നും പരാതിയില്‍ ഉണ്ട്.

പ്രതിസന്ധിയില്‍

പ്രതിസന്ധിയില്‍

സോളാര്‍ കേസില്‍ തുടരന്വേഷണം നടക്കുന്നത് ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കും. ഇത് തന്നെയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് സൂചന

English summary
re investigation in solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X