Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കാലത്ത് റെക്കോർഡിട്ട് മില്‍മ; 80 ലക്ഷം ലിറ്റർ പാൽ വിറ്റഴിഞ്ഞു; 6.64 ശതമാനം വർധന

തിരുവനന്തപുരം: ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ.ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ് വിറ്റത്. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം, തിരുവോണ ദിവസം മാത്രം 32,81,089 ലിറ്റര്‍ പാൽ വിൽപ്പന നടത്തിയെന്നതും അടുത്തകാലത്തൊന്നുമില്ലാത്ത റെക്കോർഡ് വിൽപ്പനയാണ്. 2020 ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. 11.85 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായിട്ടുള്ളതായും മിൽമ അധികൃതർ വ്യക്തമാക്കി.

പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തില്‍ അച്ഛന്‍; വൈറലായ ചക്കപ്പഴം താരത്തിന്റെ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടില്ല ഇനിയുമുണ്ട്, കാണാം

1

കൊവിഡ് വ്യാപനം രൂക്ഷമായത് മിൽമയിലും അടുത്തിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാൽ, പ്രതീക്ഷയോടെ കാത്തിരുന്ന ഓണക്കാലത്ത് ജനങ്ങൾ മിൽമ ഉൽപന്നങ്ങളെ കൈവിട്ടില്ലെന്നുള്ളതാണ് കച്ചവടത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 4 ദിവസത്തെ കച്ചവടത്തിൽ മാത്രം 80 ലക്ഷം ലിറ്റർ പാൽ വിറ്റഴിഞ്ഞു. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.64 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ട്.

2

പാൽ വിൽപ്പനക്ക് പുറമേ തൈര്/ സംഭാര വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ മില്‍മയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതല്‍ 23 വരെ മില്‍മയിലൂടെ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈര് വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്നു വില്‍പ്പന. 4.86 ശതമാനമാണ് വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്.

3

ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മില്‍മയ്ക്ക് സാധിച്ചു. ഇതിന് പുറമേ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ളേവേഡ് മില്‍ക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം മിൽമ ഉപഭോക്താക്കളിലെത്തിച്ചു.

4

എന്നാൽ, തിരുവോണ ദിവസം മാത്രം 32,81,089 ലിറ്റര്‍ പാൽ വിൽപ്പന നടത്താൻ മിൽമയ്ക്കായതിലൂടെ സർവ്വകാല റെക്കോർഡ് തിരുത്തിയെഴുതിയത്. 2020 ല്‍ ഇത് 29,33,560 ലിറ്റര്‍ ആയിരുന്നു. വിൽപ്പനയിൽ 11.85 ശതമാനത്തിന്‍റെ വർധനയുമുണ്ടായി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം എല്ലാ ജില്ലകളിലും മിൽമ ഓണം സ്പെഷ്യൽ ഫെയറുകളും സംഘടിപ്പിച്ചിരുന്നു.

5

ഓണമധുരം കിറ്റുമായി തിരുവനന്തപുരം റീജയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഓണക്കാല വിപണിയിൽ സജീവമായിരുന്നു.100 ml നെയ്യ്, 180 ഗ്രാം പേട, 200 ഗ്രാം പാലട മിക്സ്, ഒരു ലിറ്റർ ഐസ്ക്രീം, ചോക്കോ ബിറ്റ് രണ്ടെണ്ണം, മിൽക്കി ബിറ്റ് രണ്ടെണ്ണം എന്നിവയാണ് കിറ്റിലൂടെ ഓണനാളിൽ വിതരണം ചെയ്തത്. 506 രൂപ വിലയുള്ള കിറ്റ് 400 രൂപയ്ക്കാണ് നൽകിയത്.

6

കൊവിഡിനെ തുടർന്നുണ്ടായ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വലിയ അളവില്‍ ഉത്പന്നങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ മില്‍മയ്ക്കും മേഖല യൂണിയനുകള്‍ക്കും കഴിഞ്ഞതിൽ ഉദ്യോഗസ്ഥരും ജീവനക്കാരും സംതൃപ്തരാണ്. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും സാധാരണക്കാരന് താങ്ങാവുന്ന വിലയും കൊണ്ട് ദശലക്ഷക്കണക്കിന് കുടുംബങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാനും മിൽമയ്ക്ക് കഴിയുന്നുണ്ട്.

7

അതേസമയം മിൽമ വഴി കൂടുതൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ മുഖേന വിറ്റഴിക്കാൻ ഇക്കഴിഞ്ഞ ഓണക്കാലത്ത് ക്ഷീരവികസന വകുപ്പ് നൽകിയ നിർദ്ദേശങ്ങളും ഇടപെടലുകളും നിർണായകമായിരുന്നു. രോഗവ്യാപനത്തിൻ്റെ ആശങ്ക പൂർണ്ണമായും വിട്ടൊഴിയാത്ത സാഹചര്യം ഒരുവശത്ത് നിൽക്കുമ്പോഴും മിൽമ ഉൽപന്നങ്ങൾ റെക്കോർഡ് വിൽപ്പനയിലൂടെ വിറ്റഴിക്കാൻ കഴിഞ്ഞതിൽ വകുപ്പിൻ്റെ പിന്തുണയും ശ്രദ്ധേയമാണ്.

ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+