മേജര്‍ രവിയെ തല്ലിയ ഉണ്ണി മുകന്ദന്‍ മാതൃഭൂമിയെ തടഞ്ഞത് ഇതിനായിരുന്നോ?

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഉണ്ണി മുകുന്ദൻ മാതൃഭൂമിയെ തടഞ്ഞത് എന്തിന്?? | Oneindia Malayalam

  കൊച്ചി: മലയാള സിനിമയിലെ മസില്‍മാന്‍ ആയ ഉണ്ണി മുകുന്ദന്‍ വിവാദങ്ങളുടെയും തോഴനാണ്. സിനിമാ സെറ്റുകളില്‍ വില്ലത്തരം കാണിക്കുന്നത് നടന്‍ പതിവാണെന്ന് തോന്നിക്കുന്ന തരത്തിലാണ് കഴിഞ്ഞദിവസം വാര്‍ത്ത പുറത്തുവരുന്നത്. മാതൃഭൂമിയുടെ വാര്‍ത്താ സംഘത്തെ തടയുകയും വീഡിയോ ദൃശ്യങ്ങള്‍ മായ്ച്ചു കളയിക്കുകയും ചെയ്യിച്ചതായാണ് നടനും സംഘത്തിനും എതിരെയുള്ള ആരോപണം.

  ടാക്‌സ് കൊടുക്കാതിരിക്കാന്‍ പുരുഷന്മാര്‍ തമ്മില്‍ വിവാഹിതരായി

  നേരത്തെ സംവിധായകന്‍ മേജര്‍ രവിയെ തല്ലിയെന്നും ഉണ്ണി മുകുന്ദനെതിരെ ആരോപണമുണ്ട്. സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മേജര്‍ രവിയുമായി വാക്കേറ്റമുണ്ടാവുകയും അടിക്കുകയുമായിരുന്നു. ആ അടി നടന്നതില്‍ തനിക്ക് ഒരു ഖേദവും ഇല്ല എന്ന് ഉണ്ണി മുകുന്ദന്‍ പിന്നീട് പറയുകയും ചെയ്തു.

  unni

  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് കഴിഞ്ഞദിവസം മാതൃഭൂമി സംഘത്തിനെതിരെ നടന്‍ കൈയ്യൂക്ക് കാട്ടിയത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തില്‍ മിന്നുന്ന പ്രകടനമാണ് ഉണ്ണി മുകുന്ദന്റേത്. ഇതിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ചാനലുകാര്‍ പ്രതികരണവുമായെത്തയത്.

  എന്നാല്‍, മാസ്റ്റര്‍ പീസിനെ മോശമാക്കി നിരൂപണം ചെയ്തതാണ് മാതൃഭൂമിക്കെതിരെ ഉണ്ണി ചൂടാകാന്‍ കാരണമായതെന്നാണ് സൂചന. സാധാരണ രീതിയില്‍ മോശം സിനിമകളാണെങ്കിലും നിരൂപണത്തില്‍ അത് വ്യക്തമാക്കാറില്ല. എന്നാല്‍, സിനിമയ്ക്ക് പ്രേക്ഷകര്‍ കുറയുന്ന രീതിയില്‍ മാതൃഭൂമി നിരൂപണം ചെയ്തതോടെ ഉണ്ണി മുകന്ദന്‍ അത് വാര്‍ത്താ സംഘത്തിനുനേരെ തീര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Reporter, cameraman of news channel harassed by film actor

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്