ഒരു കോടിക്ക് പിന്നാലെ 65 ലക്ഷം! കാരുണ്യയിലെ ഒന്നാം സമ്മാനത്തിന് ശേഷം വിൻവിനും,ആരാണാ അപൂർവ്വ ഭാഗ്യവാൻ

  • By: Afeef
Subscribe to Oneindia Malayalam

തൃശൂർ: ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയ പോട്ടയിൽ പികെ സുബ്രഹ്മണ്യന് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി ലഭിച്ച് ഒരു വർഷത്തിന് ശേഷമാണ് സുബ്രഹ്മണ്യനെ തേടി അടുത്ത ഒന്നാം സമ്മാനമെത്തിയത്.

സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിന്റെ അഭിമാനമായി സിദ്ധാർത്ഥും ഹംന അഷ്റഫും....

മുരുകന്റെ സമരമുറകൾ കേരളം കാണാനിരിക്കുന്നേയുള്ളൂ! ഉണ്ണിയപ്പത്തിന് വില കൂട്ടി,മുരുകൻ കുളത്തിലിറങ്ങി...

മേയ് 27ന് നടന്ന വിൻവിൻ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലാണ്( wc554258) സുബ്രഹ്മണ്യനെടുത്ത R7165 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചത്. 65 ലക്ഷം രൂപയാണ് വിൻവിൻ ഭാഗ്യക്കുറിയുടെ സമ്മാനത്തുക. കെഎസ്ഇബിയിലെ റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് പികെ സുബ്രഹ്മമണ്യൻ.

lottery

മാപ്രാണത്തെ സെവൻ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നാണ് സുബ്രഹ്മണ്യൻ ടിക്കറ്റെടുത്തത്. കഴിഞ്ഞ വർഷം ഒരു കോടി സമ്മാനം ലഭിച്ച കാരുണ്യ ഭാഗ്യക്കുറിയും ഇവിടെ നിന്നുതന്നെയാണ് വാങ്ങിയതെന്നാണ് മറ്റൊരു പ്രത്യേകത. തുടർച്ചയായി രണ്ട് തവണ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഒരാൾക്ക് ഒന്നാം സമ്മാനം ലഭിക്കുന്നതും അപൂർവ്വ സംഭവമാണ്. മാപ്രാണത്തെ സെവൻ സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ മറ്റൊരു ടിക്കറ്റിനും ഈ വർഷം ഒന്നാം സമ്മാനം ലഭിച്ചിരുന്നു.

English summary
retired kseb engineer again won first prize in lottery draw.
Please Wait while comments are loading...