പച്ചക്കറിക്കട വഴി അകത്തു കയറി!! മേൽക്കൂര വഴി മറ്റ് കടകളിലേക്ക്!! പിന്നെ കള്ളന് ചാകര!!

  • Posted By:
Subscribe to Oneindia Malayalam

പാറശ്ശാല: പാറശ്ശാലയിൽ ഒമ്പത് കടകളിൽ മോഷണം. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ദേശീയ പാതയോട് ചേർന്ന ഒരേ നിരയിലെ ഒമ്പത് കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. രണ്ട് പച്ചക്കറിക്കടകളിലും ലോട്ടറികട, ലക്കി സെന്റർ, സിഡി കട, ആധാരം എഴുത്താഫീസ്, പ്രിന്റിങ് സെന്റർ എന്നിവിടങ്ങളിലുമാണ് മോഷണം നടന്നത്.

പച്ചക്കറിക്കടക്കാർക്കാണ് ഏറ്റവും അധികം നഷ്ടം സംഭവിച്ചിരിക്കുന്നത്. 29,000 രൂപയും 48,000 രൂപയും വീതമാണ് രണ്ട് പച്ചക്കറി കടകളിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. സെൽവരാജ്, ഇയാളുടെ മകൻ ബിനീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പച്ചക്കറിക്കട. ബിനീഷിന്റെ കടയിൽ നിന്നാണ് 48,000 രൂപ നഷ്ടപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എത്തുന്ന പച്ചക്കറിക്ക് കൊടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.

robbery

അപ്പുക്കുട്ടൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കടയിൽ നിന്ന് 13,500 രൂപയും ഒരു മൊബൈലും 600 രൂപയുടെ ലോട്ടറി ടിക്കറ്റും മോഷണം പോയി ലക്കി സെന്ററിൽ നിന്ന് 1000 രൂപയും സിഡി കടയിൽ നിന്ന് 5000 രൂപയും മോഷണം പോയിട്ടുണ്ട്. ആധാരം എഴുത്താഫീസിൽ നിന്ന് 6000 രൂപയാണ് മോഷ്ടിച്ചത്. പിഎസ് പ്രിന്‍റേഴ്സിൽ നിന്ന് 10,000 രൂപയും നഷ്ടമായിട്ടുണ്ട്.

പച്ചക്കറിക്കടയുടെ പുറകിലത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളന്മാർ അകത്ത് കടന്നത്. അതിനു ശേഷം മേൽക്കൂര വഴി മറ്റ് കടകളിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary
robbery at nine shops in parassala
Please Wait while comments are loading...