പോലീസില്‍ ഇനി രഹസ്യങ്ങളൊന്നും നടക്കില്ല!! ആ രേഖകളും ഇനി ലഭിക്കും...
വിവരാവകാശ കമ്മീഷനാണ് രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: ഇനി പോലീസ് ആസ്ഥാനത്തുള്ള രേഖകളും പൊതുജനത്തിന് ലഭ്യമാവും. വിവരാവകാശ കമ്മീഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ നിന്നു രേഖകള്‍ നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

വിവരാവകാശ അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നു വിഷയത്തില്‍ ഇടപെടണമെന്ന് ഡിജിപി സെന്‍കുമാറിനോടു കമ്മീഷന്‍ ആവശ്യപ്പെട്ടു. അതീവ രഹസ്യസ്വഭാവമുള്ള രേഖകളായതിനാല്‍ നല്‍കാന്‍ സാധിക്കില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് രേഖകള്‍ നിഷേധിച്ചത്.












Click it and Unblock the Notifications