ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കർഷകർക്കുണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടിയാണ്';തോമസ് ഐസക്
കോൺഗ്രസ് ഒപ്പുവച്ച ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കൃഷിക്കാർക്ക് ഇതുവരെ ഉണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടി രൂപയാണെന്ന് തോമസ് ഐസക്. രാഹുൽ ഗാന്ധി ആദ്യം അവരോട് മാപ്പ് പറയണമെന്നും അതിനുശേഷമാകാം അദ്ദേഹത്തിൻ്റെ ഗ്യാരണ്ടിയെന്നും ഐസക് പറഞ്ഞു. കേരളത്തിലെ റബർ കൃഷിക്കാർക്ക് നഷ്ടപരിഹാരമായി ഒരു പാക്കേജ് അനുവദിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിന് തോന്നിയോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
' കോൺഗ്രസ് ഒപ്പുവച്ച ആസിയാൻ സ്വതന്ത്രവ്യാപാര കരാർ വഴി റബർ കൃഷിക്കാർക്ക് ഇതുവരെ ഉണ്ടായ നഷ്ടം ഒന്നേകാൽ ലക്ഷം കോടി രൂപ. ആദ്യം ഇതിന് രാഹുൽ ഗാന്ധി മാപ്പ് പറയട്ടെ. എന്നിട്ടാകാം അദ്ദേഹത്തിൻ്റെ ഗ്യാരണ്ടി.
2003-ൽ വാജ്പേയാണ് കരാറിനു തുടക്കംകുറിച്ചത്. ഒന്നാം യുപിഎ സർക്കാരിൽ ഇടതുപക്ഷം അന്തിമ കരാറിൽ ഒപ്പുവയ്ക്കാൻ മൻമോഹൻ സിംഗിനെ അനുവദിച്ചില്ല. എന്നാൽ രണ്ടാം യുപിഎ സർക്കാരിന് ഇടതുപക്ഷ പിന്തുണ ആവശ്യമില്ലാതായതോടെ 2009-ൽ മൻമോഹൻ സിംഗ് ആസിയാൻ കരാറിൽ ഒപ്പുവച്ചു.

അതോടെ റബർ ഇറക്കുമതി കുത്തനെ ഉയർന്നു. 50,000 ടൺ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ 5 ലക്ഷം ടൺ റബറാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ആവശ്യത്തിന്റെ 35-45 ശതമാനം ഇപ്പോൾ ഇറക്കുമതിയിലൂടെയാണ്. റബറിന്റെ വില കിലോയ്ക്ക് 200-245 രൂപയായിരുന്നത് കിലോയ്ക്ക് 100-120 രൂപയായി തകർന്നു. പിന്നെ പതുക്കെപതുക്കെ മാത്രമേ ഉയർന്നുള്ളൂ. ഫലമോ? റബർ ഉല്പാദനം 10 ലക്ഷം ടണ്ണിൽ നിന്ന് ഇപ്പോൾ 6-7 ലക്ഷം ടണ്ണായി കുറഞ്ഞു.
കേരളത്തിലെ റബർ കൃഷിക്കാർക്ക് എത്രയാണ് നഷ്ടമെന്ന് അറിയാമോ? പ്രതിവർഷം 7000-8000 കോടി രൂപ. കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ നഷ്ടം. ഇതിന് മാപ്പ് പറഞ്ഞിട്ടു മതി കോൺഗ്രസിന്റെ ഗ്യാരണ്ടി. 2016 ആദ്യം വരെ യുഡിഎഫ് അല്ലേ കേരളം ഭരിച്ചത്? താങ്ങുവിലയായി റബർ കൃഷിക്കാർക്ക് എത്ര കോടി സഹായം നൽകി? 200 കോടി രൂപ?
എൽഡിഎഫ് താങ്ങുവില 150 രൂപയിൽ നിന്നും പടിപടിയായി 200 രൂപയാക്കി. ഇത് ഇനി എത്രയായി ഉയർത്തുമെന്നുള്ളത് പ്രകടനപത്രിക വരുമ്പോൾ നോക്കിക്കോളൂ. ഏതായാലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 2500 കോടി രൂപയാണ് റബർ കൃഷിക്കാർക്ക് താങ്ങുവില സഹായമായി അനുവദിച്ചത്.
ആസിയാൻ കരാറുമൂലം രാജ്യത്തിന് നേട്ടമുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ശരിയായിരിക്കാം. ഏറ്റവും വലിയ നേട്ടം ടയർ കമ്പനികൾക്ക് ആയിരുന്നു. റബറിന്റെ വില കുറഞ്ഞു, ടയറിന്റെ വില കുറച്ചില്ല. ഇന്ത്യയിൽ നിന്ന് ആസിയാൻ രാജ്യങ്ങളിലേക്ക് തുണി, തുകൽ, എഞ്ചിനീയറിംഗ്, സോഫ്റ്റുവെയർ ഉല്പന്നങ്ങളുടെ കയറ്റുമതി കുത്തനെ ഉയർന്നു. നഷ്ടം കേരളത്തിനു മാത്രം.
എന്നാൽ കേരളത്തിലെ റബർ കൃഷിക്കാർക്ക് നഷ്ടപരിഹാരമായി ഒരു പാക്കേജ് അനുവദിക്കാൻ യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിനു തോന്നിയോ? പ്രായംചെന്ന റബർ മാറ്റങ്ങൾ വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യുക, ഇതിനു തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കാൻ അനുവദിക്കുക, മൂല്യവർദ്ധിത വ്യവസായങ്ങൾക്ക് കൃഷിക്കാരുടെ കൂട്ടായ്മകൾക്ക് സഹായം നൽകുക ഇങ്ങനെ എന്തൊക്കെ ചെയ്യാമായിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല.
എന്നിട്ട് ഇപ്പോൾ 15 വർഷം കഴിഞ്ഞ് 250 രൂപ ഗ്യാരണ്ടിയുമായി വന്നിരിക്കുന്നു. ആദ്യം കേരളത്തോടും റബർ കൃഷിക്കാരോടും മാപ്പ് പറയ്. എന്നിട്ടു മതി ഗ്യാരണ്ടി'
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications