എസ് ദുര്‍ഗയ്‌ക്കെതിരെ ചരടുവലിക്കുന്നത് സംഘപരിവാര്‍; ഞെട്ടിക്കുന്ന നീക്കങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗ ഗോവ അന്താരാഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സംഘാടകര്‍ കാറ്റില്‍ പറത്തിയത് ഞെട്ടിക്കുന്ന നീക്കങ്ങള്‍ നടത്തി. പല ഒഴിവും പറഞ്ഞ് സിനിമ മാറ്റി നിര്‍ത്തി ചലചിത്രമേള അവസാനിച്ചാലും തീരാത്ത നിയമപ്രശ്‌നത്തിലേക്ക് സിനിമയെ തള്ളിവിടുകയായിരുന്നു.

മുഴുവന്‍ സമയ സുരക്ഷ വേണ്ട... ഷെഫിനെ കാണാന്‍ പോലീസ് അനുവദിച്ചെന്ന് ഹാദിയ, തടയുമെന്ന് അശോകന്‍

സര്‍ക്കാര്‍ നിയന്ത്രണമുള്ള മേഖലയിലെല്ലാം സംഘപരിവാര്‍ സംഘടനകള്‍ എത്രമാത്രം പിടിമുറുക്കുന്നു എന്നതിന്റെ തെളവുകൂടിയാണ് ഹൈക്കോടതി വിധിക്കെതിരായി നടത്തി നീക്കങ്ങള്‍. സിനിമ കേരളത്തില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ സിനിമയുടെ സെന്‍സര്‍ഷിപ്പുതന്നെ റദ്ദാക്കുകയും ചെയ്തു.

s_durga

ഇതോടെ, കേരളത്തിലെ കാണികള്‍ക്കും സിനിമ കാണാന്‍ അവസരം ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സെക്‌സി ദുര്‍ഗ എന്ന പേരിട്ടിരുന്ന സിനിമ വിവാദത്തെ തുടര്‍ന്ന് എസ് ദുര്‍ഗ എന്ന് മാറ്റയതിനുശേഷമാണ് നേരത്തെ സെന്‍സര്‍ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതിനുശേഷം സര്‍ട്ടിഫിക്കറ്റും നല്‍കി.

എന്നാല്‍, ചലചിത്രമേളകളിലൂടെ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടയനായാണ് സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയതെന്നാണ് സൂചന. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കരുതെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പാണ് സിനിമയ്ക്ക് വിനയായത്.

English summary
S Durga's censor certificate cancelled
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്