കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സായിയിലെ ആത്മഹത്യ: സംശയം നീളുന്നത് ആരിലേയ്ക്ക്?

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴ കേന്ദ്രത്തിലെ ഹോസ്റ്റലില്‍ നാല് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചവരില്‍ ഒരാള്‍ മരിയ്ക്കുകയും ചെയ്തു. മറ്റൊരു പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടികള്‍ നാല് പേരും ചേര്‍ന്ന് തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പില്‍ പരീശിലകന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ദേശീയ ദിനപത്രമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശീലകനിലേയ്ക്കും ചില അറിയപ്പെടുന്ന മുതിര്‍ന്ന താരങ്ങളിലേയ്ക്കും സംശയം നീളുന്നതായും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

SAi Alappuzha

സായി ഡയറക്ടര്‍ ജനറല്‍ ആലപ്പുഴയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ദില്ലി എയിംസിലെ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കുട്ടികളെ ദില്ലി എയിംസിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചിയ്ക്കുന്നുണ്ട്.

2010 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ചില മുതിര്‍ന്ന കായിക താരങ്ങളിലേയ്ക്കാണ് ആരോപണങ്ങള്‍ നീളുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിശീലകന്‍ മുന്‍ ഒളിമ്പ്യനാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആത്മഹത്യ ചെയ്ത അപര്‍ണ കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ നടന്ന ദേശീയ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. ദേശീയ റോവിംഗ് ഫെഡറേഷന്‍ 2020 ലെ ഒളിമ്പിക്‌സില്‍ പരിഗണിക്കേണ്ട താരങ്ങളുടെ പട്ടികയില്‍ പെടുത്തിയ താരം കൂടിയായിരുന്നു അപര്‍ണ.

English summary
The tragic death of a promising 15-year-old athlete, who was one of the four sportspersons who tried to commit suicide at a SAI-run centre in Kerala, not only shocked the nation but swivelled the needle of suspicion towards many known athletes and coaches.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X