എല്ലാവരേയും സുഖിപ്പിച്ച് പോസ്റ്റ് ഇടാൻ പറ്റില്ല; സന്തോഷ് പണ്ഡിറ്റ് നയം വ്യക്തമാക്കുന്നു...

  • Posted By: Akshay
Subscribe to Oneindia Malayalam

എആർ റഹ്മാനെ കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചതിന്റെ പേരില്‍ എആര്‍ റഹ്മാനെ വരെ സംഘികള്‍ രാജ്യദ്രോഹിയാക്കിയിരുന്നു. റഹ്മാനെ അധിക്ഷേപിച്ചും തെറിവിളിച്ചും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് സംഘി പ്രൊഫൈലുകൾ അഴിഞ്ഞാടി, കൂട്ത്തിൽ സന്തോഷ് പണ്ഡിറ്റും ഉണ്ടായിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചത്. തുടർന്ന് പാകിസ്താനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പോയ്‌ക്കോളൂ എന്ന് പറയാനും ആളുകളുണ്ടായിരുന്നു. അതിനിടെ റഹ്മാനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ഈ പോസ്റ്റാണ് വൈറലായത്.

ഇതുവരെ പ്രതികരിച്ചില്ല

ഇതുവരെ പ്രതികരിച്ചില്ല

തമിഴ്‌നാട്ടിലെ കര്‍ഷക ആത്മഹത്യയും, മലയാളി നടി പീഡിപ്പിക്കപ്പെട്ടതും, നിര്‍ഭയയുടെ കൊലപാതകവും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകവും, കോയമ്പത്തൂര്‍, മുംബൈ സ്‌ഫോടനങ്ങളും, കശ്മീരിലെ ജവാന്മാരുടെ മരണത്തിലുമൊന്നും റഹ്മാന്‍ പ്രതികരിച്ചില്ല എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരാതി.

വിമർശനം

വിമർശനം

എആർ റഹ്മാനെ വിമർശിച്ചു കൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഫോട്ടോയ്ക്ക് വൻ വിമർശനവും വന്നിരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് അദ്ദേഹം വീണ്ടും പോസ്റ്റിട്ടിരിക്കുന്നത്.

പോസ്റ്റ് വമ്പൻ ഹിറ്റ്

പോസ്റ്റ് വമ്പൻ ഹിറ്റ്

ഞാനിന്നലെ പ്രമുഖ സംഗീത സംവിധായകൻ ഇന്തൃയെ കുറിച്ച് പറഞ്ഞ കാരൃങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നല്ലോ? അതൊരു വമ്പൻ ഹിറ്റായി. കേരളത്തിൽ മാത്രമല്ല ദേശീയ ചാനലുകളിലും വരെ ചർച്ച ചെയ്തു. എന്നാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

എല്ലാത്തിനും മറുപടി

എല്ലാത്തിനും മറുപടി

നമ്മുടെ പോസ്റ്റ് തന്നെ 900000 ആളുകൾ
വായിച്ചു..10000 ലൈക്ക് കിട്ടി...ആയിര കണക്കിന് ഷെയർ വന്നു... 90% പേർ ഞാൻ പറഞ്ഞത് അനുകൂലിച്ചു..10% പേർ പ്രതികൂലിച്ചു...
പരമാവധി എല്ലാ കമന്റിനും ഞാൻ മറുപടി കൊടുത്തുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സുഖിപ്പിച്ച് പോസ്റ്റ് ഇടാൻ കഴിയില്ല

സുഖിപ്പിച്ച് പോസ്റ്റ് ഇടാൻ കഴിയില്ല

എല്ലാ ആളുകളേയും സുഖിപ്പിച്ച് സാമൂഹൃമായ
പോസ്റ്റ് ഇടുവാൻ പറ്റില്ല. ഞാൻ ഒരിക്കലും അദ്ദേഹത്തിലെ സംഗീത സംവിധായകനെ കുറിച്ചല്ല ചർ‌ച്ച ചെയ്തത്. മറിച്ച് ഇന്തൃയെ കുറച്ചുള്ള പരാമർശമാണ് ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ആശയവിനിമയം നടക്കണം

ആശയവിനിമയം നടക്കണം

വെറുതെ ഒരു സെൽഫി എടുത്ത് പോസ്റ്റ് ഇടുമ്പോൾ ആകെ നിങ്ങളുടെ കമന്റ്സ്... good, super, nice chiry...etc ആകും എനിക്കിങ്ങനെ വായിക്കുവാൻ താല്പരൃമില്ല. മറിച്ച് സാമൂഹൃമായ വിഷയങ്ങൾ
പോസ്റ്റ് ഇട്ടാൽ അനുകൂലീച്ചോ, പ്രതികൂലീച്ചോ നിങ്ങൾക്ക് കമന്റ് ഇടാം...അപ്പോഴാണ് ശരിക്കും ആശയവിനിമയം നടക്കുന്നത് എന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

വിമർശകരെയും ഇഷ്ടപ്പെടുന്നു

വിമർശകരെയും ഇഷ്ടപ്പെടുന്നു

ഓസ്ക്കാറോ ദേശീയ അവാർഡുകളോ ഒന്നും കിട്ടിയില്ലങ്കിലും ഞാൻ ഇന്തൃക്കാരെ
ബഹുമാനിക്കുന്നു, ആരാധകരേയും വിമർശകരെ പോലും ഇഷ്ടപ്പെടുന്നു.അതിന് ഏറ്റവും വലിയ തെളിവാണ് ഭൂരിഭാഗം കമൻറിന് മറുപടി കൊടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മൈന്റ് ചെയ്യാത്തവരെ ന്യായീകരിച്ച് സമയം കളയരുത്

മൈന്റ് ചെയ്യാത്തവരെ ന്യായീകരിച്ച് സമയം കളയരുത്

ഫാൻസിനോട് സംവദീക്കുവാൻ സമയം കണ്ടെത്തൂന്നു. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു. അതെല്ലാം പോസ്റ്റ് ചെയ്യുന്നു,
ആയതിനാൽ എന്റെ എല്ലാ പോസ്റ്റിനേയും സ്പോർട്സ്മാൻ സ്പിരിറ്റിലൂടെ മാത്രം കാണുക. സ്വന്തം ആരാധകരെ മൈൻറ് ചെയ്യാത്തവരെ, മറുപടി തരാത്തവരെ വെറുതെ നൃായീകരിച്ച് സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ് തോന്നിയാൽ പച്ചയായ് പ്രതികരിക്കും

കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നില്കുന്നു. തുടർന്നും എനിക്ക് തെറ്റായ് തോന്നിയാൽ പച്ചയായ് പ്രതികരിക്കും മുഖം മൂടിയില്ലാതെ എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Santhosh Pandit's Facebook post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്