കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സരിതയില്‍ നിന്നും പരാതി എഴുതി വാങ്ങിയതോ?

സോളാര്‍ കേസില്‍ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പുതിയ പരാതി നല്‍കിയത് കോണ്‍ഗ്രസിനെയും നേതാക്കളെയും കുടുക്കാനാണെന്ന് സൂചന

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പുതിയ പരാതി നല്‍കിയത് കോണ്‍ഗ്രസിനെയും നേതാക്കളെയും കുടുക്കാനാണെന്ന് സൂചന. സോളാര്‍ റിപ്പോര്‍ട്ട് പ്രകാരം നേതാക്കള്‍ക്കെതിരെ കേസെടുത്താല്‍ നിലനില്‍ക്കുമോ എന്ന സംശയം സര്‍ക്കാരിനുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സരിതയില്‍ നിന്നും പരാതി എഴുതിവാങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ദിലീപ് തന്നെ; കുറ്റപത്രം ഉടനെന്ന് എവി ജോര്‍ജ്
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാത്സംഗക്കേസ് എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദത്തിനിടയാക്കിയിരുന്നു. ഇതുസംബന്ധിച്ച നിയമോപദേശത്തിലും വ്യത്യസ്ത അഭിപ്രായം വന്നതോടെ സര്‍ക്കാര്‍ കേസ് എടുക്കുന്നതും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതും നീട്ടിവെച്ചു. ഇതോടെയാണ് സരിത പരാതിയുമായി രംഗത്തെത്തിയത്.

പാലായില്‍ പാലക്കാടന്‍ കാറ്റ് വീശിത്തുടങ്ങി... കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്

saritha

സരിത പരാതി നല്‍കിയതോടെ ഈ പരാതി പ്രകാരം കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. കേസെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നീക്കാന്‍ സരിതയുടെ പരാതിക്ക് കഴിയുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഈ പരാതി പ്രകാരമായിരിക്കും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുക.

നേരത്തെ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതിയില്‍ ഗുരുതരമായ ആരോപണമുണ്ട്. ഇതോടെ ഇവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനുള്ള തടസവും നീങ്ങി. സരിത പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ഇതോടെ സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

English summary
Solar scam: Saritha Nair writes to CM Pinarayi Vijayan, alleges lapses in probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X