സ്കൂൾ തുറക്കൽ; അധ്യാപക - യുവജന സംഘടനകളുമായി ചർച്ച നടത്തി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്ന പശ്ചാത്തലത്തിൽ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് അധ്യാപക യുവജനസംഘടനകളുടെ യോഗം ചേർന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ഘട്ടങ്ങളിലായാണ് യോഗങ്ങൾ പൂർത്തിയാക്കിയത്.

അതേസമയം, 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും പൊതു വിദ്യാഭ്യാസ ഡയറക്ടറും വകുപ്പിലെ ഉദ്യോഗസ്ഥരും മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു. എല്ലാം മേഖലയിലുള്ളവരുമായി ചർച്ച നടത്തിയശേഷം ഒക്ടോബർ അഞ്ചിന് സ്കൂൾ തുറക്കുന്നത് മാർഗരേഖ പുറത്തിറക്കാനാണ് സർക്കാർ തീരുമാനം. നവംബർ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യുവജന സംഘടനകളും അധ്യാപക സംഘടനകളുമായി പ്രത്യേക യോഗങ്ങൾ ചേർന്നത്. ഒക്ടോബർ 20 മുതൽ 30 വരെ സ്കൂളുകളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

അണുനശീകരണവും കാടുകയറികിടക്കുന്ന സ്കൂൾ പരിസരവും ജനകീയ സമിതികളുടെ നേതൃത്വത്തിൽ ശുചീകരിക്കുവാനും യോഗത്തിൽ ധാരണയായി. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളുകളും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ മാസ്ക്, തെർമൽ സ്കാനർ, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ എന്നിവ സ്കൂളുകളിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണം. ഇതിൻ്റെ ചുമതല ബന്ധപ്പെട്ട ജനകീയ സമിതികൾക്ക് നൽകും. അധ്യാപകരും രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും രണ്ടു ഡോസ് കൊവിഡ് വാക്സിൻ നിർബന്ധമായും എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തിലുള്ള യോഗങ്ങൾ ഒക്ടോബർ 2 മുതൽ ചേരും. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. വൈകിട്ട് 3.30 ന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വൈകുന്നേരം അഞ്ചിന് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവരുടെ യോഗം ചേരും. അന്നേ ദിവസം വൈകിട്ട് ആറിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗവും നടക്കും. ബന്ധപ്പെട്ട ഡിഡിഇ, ആർഡിഡി, എഡിഇ എന്നിവർ പങ്കെടുക്കും. ഒക്ടോബർ മൂന്നിന് രാവിലെ പതിനൊന്നരയ്ക്ക് വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി എജ്യൂക്കേഷൻ ഓഫീസറുടെയും അസിസ്റ്റൻറ് എജ്യൂക്കേഷൻ ഓഫീസറുടെയും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

മൂവയിരത്തിലധികം കുട്ടികൾ പഠിക്കുന്ന നിരവധി സ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാൽ പോലും ആയിരത്തി അഞ്ഞുറ് കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ വേണമെന്ന് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.

ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ചവരെ ക്ലാസുകൾ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ചുള്ള രീതിയിലുള്ള ക്ലാസുകളായിരിക്കും ക്രമീകരിക്കുക. എന്നാൽ, സമാന്തരമായി വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളും തുടരും. അതിനാൽ, സ്കൂളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

നവംബറിൽ ക്ലാസ് തുടങ്ങിയാലും മാർച്ചിലെ പൊതുപരീക്ഷയ്ക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് ഇക്കുറി അധ്യയനം ലഭിക്കുന്നത്. ഇടയ്ക്ക് വീണ്ടും കൊവീഡ് ഭീഷണി ഉയർന്നാലോ എന്നുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാദമിക് കാര്യങ്ങളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തിയ ശേഷമായിരിക്കും മാർഗ്ഗരേഖ തയ്യാറാക്കുക. എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തി ഒക്ടോബര്‍ അഞ്ചിന് മാര്‍ഗരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിക്ടേഴ്സ് പഠനവും സ്കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷയ്ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കുക.
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications