കടല്‍ക്ഷോഭം: കടലുണ്ടി വാക്കടവില്‍ ഉറക്കമില്ലാത്ത രാത്രികള്‍

  • Posted By:
Subscribe to Oneindia Malayalam

ഫറോക്ക്: കടല്‍ക്ഷോഭത്തില്‍ ഉറക്കം നഷ്ടപ്പെട്ട് കടലുണ്ടി ഗ്രാമം. കടലുണ്ടിയിലെ വാക്കടവ്, ബൈത്താനി നഗര്‍, കപ്പലങ്ങാടി മേഖലകളിലെ കടലോരവാസികളാണ് തിരകള്‍ തീരത്തെ വിഴുങ്ങുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കേണ്ടി വരുന്നത്.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയ ഒട്ടിച്ച നോട്ട്

വെള്ളിയാഴ്ച മുതല്‍ കൂറ്റന്‍ തിരമാലകള്‍ കടല്‍ഭിത്തിക്കു മുകളില്‍ അടിച്ചു കയറിത്തുടങ്ങിയിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ കടലോരം കൂടുതല്‍ പ്രക്ഷുബ്ധമായി കടല്‍വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങി. ഇതോടെ തീരപ്രദേശത്തുള്ള 160 പേരെ സമീപത്തെ അങ്കണ്‍വാടികളിലേക്കും സ്‌കൂളുകളിലേക്കും മാറ്റിത്താമസിപ്പിച്ചു. മുന്നൂറോളം പേര്‍ ബന്ധുവീടുകളിലും അഭയം തേടി.

kadalundi

കാലവര്‍ഷത്തില്‍ കടല്‍ക്ഷോഭം ഈ പ്രദേശങ്ങളില്‍ സാധാരണയാണെങ്കിലും അവ ഇത്ര രൂക്ഷമാവാറില്ലെന്ന് പരിസരവാസികള്‍ പറയുന്നു. പല വീടുകള്‍ക്കും കടല്‍ക്ഷോഭത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പലതും വീടുകളുടെ ഉള്ളിലും വീട്ടുമുറ്റത്തുമെത്തി. കുടിവെള്ളസ്രോതസുകളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.

Caption: കടലുണ്ടി കപ്പലങ്ങാടി മേഖലയിലെ കടല്‍ക്ഷോഭം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sea turbulence in Kadalundi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്