എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയ ഒട്ടിച്ച നോട്ട്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എടിഎം മെഷീനില്‍ നിന്നു പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് കീറിയതും ഒട്ടിച്ചതുമായ നോട്ട്. മലപ്പുറം കുന്നുമ്മലിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയിലെ എടിഎമ്മില്‍ നിന്നാണ് നൂറുരൂപയുടെ ഒട്ടിച്ച രൂപത്തിലുള്ള നോട്ട് ലഭിച്ചത്. മലപ്പുറം കളക്ടറേറ്റ് ജീവനക്കാരനായ പി.ആര്‍.സന്തോഷിനാണ് കീറിയ നോട്ട് ലഭിച്ചത്. ഇന്നലെ വൈകുന്നേരം പിന്‍വലിച്ച മൂന്നുറുരൂപയില്‍ ഒരു നൂറുരൂപ നോട്ടാണ് കീറി ഒട്ടിച്ച നിലയില്‍ ലഭിച്ചത്.

ചോറിന് സാമ്പാര്‍, അവിയല്‍, പച്ചടി, തോരന്‍, മോര്, രസം: വിഭവസമൃദ്ധം പാചകശാല

ഡിപ്പോസിറ്റ് മെഷീനില്‍ ഈ നൂറു രൂപ നോട്ട് നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും മെഷീന്‍, നോട്ട് സ്വീകരിച്ചില്ല. ഇന്നലെ അവധിയായതിനാല്‍ ഇന്നു ബാങ്കിലെത്തി പരാതി നല്‍കുമെന്നു സന്തോഷ് പറഞ്ഞു. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ നോട്ടുലഭിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ വലയുമെന്നും ഇക്കാര്യത്തില്‍ ബാങ്ക് അധികൃതര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കീറിയ നോട്ടുകള്‍ എടിഎമ്മില്‍ നിന്നു ലഭിക്കുന്നത് വര്‍ധിച്ചുവരികയാണെന്നും ആക്ഷേപമുണ്ട്.

atm

മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാളിന് സമീപമാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇതിനു സമീപത്തുതന്നെയാണ് എ.ടി.എം കൗണ്ടറും പ്രവര്‍ത്തിക്കുന്നത്. ഈ എ.ടി.എം കൗണ്ടറില്‍ നിന്നും പലപ്പോഴും പണം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. മറ്റു എ.ടി.എം മെഷീനുകളില്‍നിന്നും വ്യത്യസ്തമായ സാധാരണ നിലയില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഈ കൗണ്ടറില്‍ സാധിക്കുന്നില്ലെന്നും കാര്‍ഡ് കുത്തുമ്പോള്‍ ഒരു അരികിലേക്ക് നന്നായി അമര്‍ത്തിയാല്‍ മാത്രമെ കാര്‍ഡ് എടുത്തതായി മെഷീന്‍ കാണിക്കാറുള്ളുവെന്നും വ്യാപക പരാതികള്‍ ഈ എ.ടി.എം കൗണ്ടറിനെതിരെയുണ്ട്.

ഇതിനാല്‍ തന്നെ ഈ എ.ടി.എം കൗണ്ടറിലേക്ക് ആദ്യമായി പണം പിന്‍വലിക്കാന്‍ കയറുന്നവര്‍ക്ക് ഇതിന് സാധിക്കാറില്ല. സ്ഥിരമായി ഉപ യോഗിക്കുന്നവര്‍ക്ക് മെഷീനിന്റെ പ്രശ്‌നം അറിയാവുന്നതിനാല്‍ മറ്റുള്ളവര്‍ പണം ലഭിക്കാതെ തിരിച്ചുപോകുമ്പോള്‍ മറ്റുള്ളവര്‍ ഇക്കാര്യം മനസ്സിലാകുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ ഇതിനു സമീപം തന്നെ എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടറും ഇൗവിടെയും പലപ്പോഴും പണം ലഭിക്കാറില്ലെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.

English summary
Torn notes from ATM

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്