സെബാസ്റ്റ്യന്‍ പോള്‍ മലക്കം മറിഞ്ഞു... ഉദ്ദേശിച്ചത് ഇതാണ്, അങ്ങനെ പറയുന്നത് ക്രൂരമെന്ന്

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ ലേഖനമെഴുതിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഡോ സെബാസ്റ്റ്യന്‍ വിശദീകരണവുമായി രംഗത്ത്. ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനമാണ് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. സൗത്ത് ലൈവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയായ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ് തന്നെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് ലേഖനം വെബ്‌സൈറ്റില്‍ വന്നതെന്നും ഭൂപേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. സാംസ്‌കാരിക മേഖലയിലെ ചിലരും സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിനെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.

താന്‍ ഉദ്ദേശിച്ചത്

താന്‍ ഉദ്ദേശിച്ചത്

വിവാദമായ ആ ലേഖനത്തിലൂടെ താന്‍ ഉദ്ദേശിച്ചത് തടവുപുള്ളികള്‍ക്കു ലഭിക്കേണ്ട നീതിയെക്കുറിച്ചാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരാളെ കുറ്റവാളിയായി കാണരുത്

ഒരാളെ കുറ്റവാളിയായി കാണരുത്

അന്വേഷണസംഘം പറയുന്നത് വിശ്വസിച്ചു കൊണ്ടു മാത്രം ഒരാളെ കുറ്റവാളിയായി കാണരുതെന്നാണ് താന്‍ ലേഖനത്തില്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപുമായി ഒരു ബന്ധവുമില്ല

ദിലീപുമായി ഒരു ബന്ധവുമില്ല

നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപുമായി തനിക്ക് ഒരു വ്യക്തിബന്ധവുമില്ലെന്നു സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

പറയുന്നത് ക്രൂരം

പറയുന്നത് ക്രൂരം

പണം വാങ്ങി താന്‍ ദിലീപിനു വേണ്ടി പി ആര്‍ ജോലി ചെയ്യുകയാണെന്നുള്ള ചിലരുടെ ആരോപണങ്ങള്‍ ക്രൂരമാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

 നടിക്ക് നീതി ലഭിക്കണം

നടിക്ക് നീതി ലഭിക്കണം

അക്രമണത്തിന് ഇരയായ നടിക്കു നീതി ലഭിക്കുക തന്നെ വേണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലെ ന്യൂനതകള്‍ പരിഹരിച്ചില്ലെങ്കില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേ പറഞ്ഞത്

നേരത്തേ പറഞ്ഞത്

ദിലീപിനൊപ്പം സംസാരിക്കുന്നവര്‍ക്കൊപ്പം താനും ചേരുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ മുമ്പ് ലേഖനത്തില്‍ പറഞ്ഞത്. ബംഗളൂരു സ്‌ഫോടന കേസില്‍ ജയിലിലുള്ള അബ്ദുള്‍ നാസര്‍ മദനിയോടാണ് ദിലീപിനെ അദ്ദേഹം താരതമ്യം ചെയ്തത്.

സന്തോഷം പ്രകടിപ്പിച്ചു

സന്തോഷം പ്രകടിപ്പിച്ചു

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയതിനെ സെബാസ്റ്റിയന്‍ പോള്‍ തന്റെ ലേഖനത്തില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. നീതിബോധമുള്ളവര്‍ക്കു സന്തോഷം നല്‍കുന്നതായിരുന്നു കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സുനി ചെയ്തതാവാം

സുനി ചെയ്തതാവാം

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തതാവാം നടിയെ ആക്രമിക്കാനുള്ള പദ്ധതിയെന്നും സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തില്‍ പറയുന്നു. മുമ്പ് ചില നടിമാര്‍ക്കെതിരേ ഇയാളുടെ ഭാഗത്തു നിന്നു സമാനമായ ആക്രമണമുണ്ടായതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

മഞ്ജുവിനെയും വിമര്‍ശിച്ചു

മഞ്ജുവിനെയും വിമര്‍ശിച്ചു

നടിയെ ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നതായി ആദ്യം ആരോപിച്ച മഞ്ജു വാര്യരെയും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചിരുന്നു. എന് അടിസ്ഥാനത്തിലാണ് മഞ്ജു അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sebastian paul's explanation in controversial article supporting dileep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്