ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ചെറിയ പുളളിയല്ലെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാം. വലിയ അഭിനയ പ്രതിഭ ഒന്നും അല്ലെങ്കിലും രസിപ്പിക്കുന്ന ചില കഥാപാത്രങ്ങളിലൂടെ മനസിലിടം നേടിയ നടനാണ് ദിലീപ്. പിന്നീടുള്ള വളര്‍ച്ചയില്‍ മലയാള സിനിമയെ തന്നെ പിടിച്ചടക്കി അയാള്‍.

വന്‍ ട്വിസ്റ്റ്..!! അന്വേഷണം ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക്..!! മാഡമോ വിഐപിയോ ?

ദിലീപ് അകത്തായതോടെ കോടികളുടെ സിനിമാ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. ദിലീപ് തന്നെ നേരത്തെ പറഞ്ഞത് പോലെ അയാള്‍ ഒറ്റയ്ക്കല്ല, ഒരു പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ദിലീപിനെ പുറത്തിറക്കുക എന്നത് ഒട്ടേറെപ്പേരുടെ ആവശ്യവുമാണ്. കോടികള്‍ വാരിയെറിഞ്ഞ് ദിലീപിന്റെ ആ രക്ഷകനെ രംഗത്തിറക്കാനാണ് നീക്കങ്ങള്‍.

പണം ഒരു പ്രശ്നമല്ല

പണം ഒരു പ്രശ്നമല്ല

സിനിമയില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ നിന്നും മറ്റ് ബിസിനസ്സുകളില്‍ നിന്നുമായി കോടികളുടെ സമ്പാദ്യമാണ് അനധികൃതമായും അല്ലാതെയും ദിലീപിനുള്ളത് എന്ന് സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. പണമെറിഞ്ഞ് ദിലീപിനെ രക്ഷപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

നിയമത്തിന്റെ നൂലാമാലകള്‍

നിയമത്തിന്റെ നൂലാമാലകള്‍

പക്ഷേ നിയമത്തിന്റെ നൂലാമാലകള്‍ ഇത്തരമൊരു കേസില്‍ അഴിച്ചെടുക്കുക വലിയ പാടാണ്. കേരളത്തിലെ വക്കീലന്മാരെക്കൊണ്ട് ദിലീപിനെ രക്ഷിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അങ്ങ് ദില്ലിയില്‍ നിന്നും ദിലീപിന്റെ രക്ഷകനിറങ്ങും.

പ്രമുഖ അഭിഭാഷകൻ

പ്രമുഖ അഭിഭാഷകൻ

ദിലീപിന്റെ ജാമ്യാപേക്ഷ കേസ് സുപ്രീം കോടതിയില്‍ എത്തുകയാണെങ്കില്‍ ചെറിയ പുള്ളിയൊന്നുമല്ല ദിലീപിന് വേണ്ടി ഹാജരാവുക. മണിക്കൂറിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന രാംജത് മലാനിയെന്ന പ്രമുഖ അഭിഭാഷകനാവും ദിലീപിന് വേണ്ടി വാദിക്കുക.

കോടികൾ പ്രതിഫലം

കോടികൾ പ്രതിഫലം

ദിലീപിന്റെ വേണ്ടപ്പെട്ടവര്‍ രാംജത് മലാനിയെ സമീപിച്ചതായാണ് വിവരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 94കാരനായ മലാനി രാജ്യത്തെ എണ്ണം പറഞ്ഞ അഭിഭാഷകരില്‍ പ്രമുഖനാണ്. കോടികളാണ് മലാനിക്ക് വേണ്ടി ചിലവാവുക.

പേരെടുത്ത അഭിഭാഷകൻ

പേരെടുത്ത അഭിഭാഷകൻ

സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകര്‍ തന്നെയാണ് ദിലീപിന് വേണ്ടി രാംജത് മലാനിയെ നിര്‍ദേശിച്ചത് എന്നാണ് അറിയുന്നത്. നേരത്തെ ജയലളിത അടക്കമുള്ള പ്രമുഖര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട് മലാനി.

കോടതി ജാമ്യം നൽകിയില്ല

കോടതി ജാമ്യം നൽകിയില്ല

ആദ്യം ജാമ്യാപേക്ഷ നല്‍കിയ അങ്കമാലി കോടതി ജാമ്യം അനുവദിച്ചില്ല. തുടര്‍ന്നാണ് ജാമ്യത്തിന് വേണ്ടി നേരെ ഹൈക്കോടതിയിലെത്തിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായാണ് എതിര്‍ത്തത്.

വിവാഹം മുടക്കാൻ ശ്രമിച്ചു

വിവാഹം മുടക്കാൻ ശ്രമിച്ചു

ദിലീപാണ് നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മാത്രമല്ല ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം തടയാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദം ഉയര്‍ത്തി.

ഗൂഢാലോചന അല്ലെന്ന്

ഗൂഢാലോചന അല്ലെന്ന്

അതേസമയം ഗൂഢാലോചന ദിലീപിനെതിരെ കെട്ടിച്ചമച്ചതാണ് എന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് രാംകുമാര്‍ വാദിച്ചത്. സുനിയെ ദിലീപ് കണ്ടത് ഗൂഢാലോചനയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും രാംകുമാര്‍ വാദിച്ചു.

അപ്പുണ്ണി പിടിയിലാവും മുൻപേ

അപ്പുണ്ണി പിടിയിലാവും മുൻപേ

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അറസ്റ്റിലാവും മുന്‍പ് ജാമ്യം നേടാനാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണറിയുന്നത്. അപ്പുണ്ണിക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട് എന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നതും.

കൂടുതല്‍ അറസ്റ്റുകള്‍

കൂടുതല്‍ അറസ്റ്റുകള്‍

കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദിലീപിന്റെ സുഹൃത്തായ നടിയിലേക്ക് അന്വേഷണം നീളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല പ്രതീഷ് ചാക്കോ വെളിപ്പെടുത്തിയ വിഐപിയും പോലീസ് നിരീക്ഷണത്തിലാണ്.

English summary
Senior Advocate may appear for Dileep in Supreme Court if bail plea rejected by High Court
Please Wait while comments are loading...