ഇത്തവണയും വിദ്യാർത്ഥികൾ പെട്ടു! പ്ലസ് ടു ചോദ്യപേപ്പറിൽ ഗുരുതര പിഴവ്; തോൽക്കുമെന്ന് പേടി...

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പിഴവുകളില്ലാതെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുമെന്ന സർക്കാരിന്റെ ഉറപ്പ് ഇത്തവണയും വെള്ളത്തിലായി. കഴിഞ്ഞ വർഷം എസ്എസ്എൽസി കണക്ക് പരീക്ഷയിലാണ് പിഴവ് സംഭവിച്ചതെങ്കിൽ ഇത്തവണ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് പണികിട്ടിയത്. മാർച്ച് 14 ബുധനാഴ്ച നടന്ന പ്ലസ് ടു കൊമേഴ്സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതരമായ പിഴവ് കടന്നുകൂടിയത്.

ഇനി പരീക്ഷാച്ചൂട്! എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം; പിഴവ് ആവർത്തിക്കാതിരിക്കാൻ കർശന നടപടി

17 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരം എഴുതണമെന്നാണ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ചോദ്യപേപ്പറിൽ മലയാളത്തിൽ നൽകിയിരുന്ന നിർദേശം. എന്നാൽ ഒമ്പത് എണ്ണത്തിന് ഉത്തരം എഴുതണമെന്നായിരുന്നു ഇംഗ്ലീഷിൽ നൽകിയ നിർദേശം. ഇതോടെ എത്ര ചോദ്യത്തിന് ഉത്തരം എഴുതണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾ സംശയത്തിലായി. മലയാളത്തിലെ നിർദേശം മാത്രം ശ്രദ്ധിച്ച വിദ്യാർത്ഥികൾ രണ്ട് ചോദ്യങ്ങൾക്ക് മാത്രമാണ് ഉത്തരം എഴുതിയത്.

exam

27 മാർക്ക് ലഭിക്കാവുന്ന പത്ത് ചോദ്യങ്ങൾ സംബന്ധിച്ചാണ് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായത്. പരീക്ഷ കഴിഞ്ഞിറങ്ങിയതിന് ശേഷമാണ് മിക്കവർക്കും ചോദ്യപേപ്പറിലെ പിഴവ് എന്താണെന്ന് വ്യക്തമായത്. ഇതോടെ രണ്ച് ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയ വിദ്യാർത്ഥികൾ ആശങ്കയിലായി. നിർദേശം നൽകുന്നതിൽ സംഭവിച്ച പിഴവ് ഒരു പക്ഷേ തോൽവിക്ക് കാരണമാകുമോ എന്നും ചിലർക്ക് പേടിയുണ്ട്. അതേസമയം, ചോദ്യപേപ്പർ തയ്യാറാക്കിയതിലാണോ, അച്ചടിയിലാണോ പിശക് വന്നതെന്ന കാര്യം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടില്ല.

കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

ഒരു മാർക്കിന് പരീക്ഷയിൽ തോറ്റു! കണ്ണൂരിലെ എൽപി സ്കൂൾ അദ്ധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തു...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
serious mistake in plus two examination question paper.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്