പിണറായി സര്‍ക്കാരിനെതിരെ എസ്എഫ്‌ഐയും! സമരത്തിനിറങ്ങുമെന്ന് മെഡിക്കോസ്....

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ എസ്എഫ്‌ഐ. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെയാണ് എസ്എഫ്‌ഐയുടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി വിഭാഗമായ മെഡിക്കോസ് രംഗത്തെത്തിയിരിക്കുന്നത്. വലിയ വിഭാഗം യുവഡോക്ടര്‍മാരുടെ ജോലി സാദ്ധ്യത നഷ്ടമാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് മെഡിക്കോസിന്റെ ആരോപണം.

ഇതാവണമെടാ കളക്ടര്‍! 'നിറപറ'യെ പറപ്പിച്ച ടിവി അനുപമ ഐഎഎസ്, ചാണ്ടിയ്ക്ക് മുന്നിലും പതറിയില്ല...

ഒടുവില്‍ സ്‌നേഹം ജയിച്ചു! സ്വവര്‍ഗ വിവാഹത്തിന് പിന്തുണ നല്‍കി ഓസ്‌ട്രേലിയന്‍ ജനത...

പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ കാലം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ല ഈ തീരുമാനമെന്നും, മറിച്ച് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് മെഡിക്കോസ് പറയുന്നത്.

sfi

പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെയും, സ്ഥിരനിയമനങ്ങള്‍ നടത്താതെയും ബോണ്ട്, പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമെന്ന തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും എസ്എഫ്‌ഐ മെഡിക്കോസ് വ്യക്തമാക്കി.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരുടെയും, ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 60ല്‍ നിന്ന് 62ആയും, ആരോഗ്യവകുപ്പില്‍ 56ല്‍ നിന്ന് 60ആയുമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്.

English summary
sfi medicos against state government.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്