കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കൊലപാതക കേസ്: ശിക്ഷിക്കപ്പെട്ട ഫാദര്‍ കോട്ടൂരിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഇന്ന് രണ്ട് പ്രതികളെ സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഫാദര്‍ തോമസ് എം കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരുവരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശേഷം വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

a

ഈ വേളയില്‍ ഫാദര്‍ കോട്ടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്ന് ഫാദര്‍ കോട്ടൂര്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. ദൈവത്തിന്റെ കോടതിയിലാണ് വിശ്വാസം. ദൈവം തന്റെ കൂടെയുണ്ട്. മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഫാദര്‍ കോട്ടൂര്‍ പറഞ്ഞു. അതേസമയം, സിസ്റ്റര്‍ സെഫി പ്രതികരിക്കാന്‍ തയ്യാറായില്ല. പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടയിലൂടെ അവര്‍ നടന്നു പോയി.

അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍അപ്രതീക്ഷിത വാര്‍ത്ത വരും; രണ്ടുപേരെ ചാടിക്കാന്‍ യുഡിഎഫ്, 5 വര്‍ഷം മേയറാകണമെന്ന് വിമതന്‍

വിധി കേട്ട ഉടനെ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞ് പ്രതിക്കൂട്ടിലെ ബെഞ്ചിലിരുന്നു. വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. അഭയക്ക് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് കേസിലെ മുഖ്യസാക്ഷി അടയ്ക്കാ രാജു പറഞ്ഞു. സത്യത്തിന്റെ വിജയം ആണിത് എന്നാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ് കണ്ണീരോടെ പ്രതികരിച്ചത്. അന്വേഷണം നീതി പൂര്‍വമായിരുന്നു എന്നതിന്റെ തെളിവാണ് കോടതി വിധി. വിധിയില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന് നന്ദി എന്നായിരുന്നു അഭയയുടെ സഹോദരന്റെ ആദ്യ പ്രതികരണം.

അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍അടുത്തത് തൂക്കുസഭ; ഏറിയാല്‍ 4 സീറ്റ് അധികം... തന്റെ പാര്‍ട്ടി 6 സീറ്റില്‍ ജയിക്കുമെന്ന് ദേവന്‍

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് കൊല്ലപ്പെട്ടതാണ് കേസ്. പ്രതികളുടെ അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്ന് മര്‍ദിച്ച് കൊന്ന് കിണറ്റിലിട്ടു എന്നാണ് കേസ്. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട വിചാരണ ഇക്കഴിഞ്ഞ പത്താം തിയ്യതിയാണ് അവസാനിച്ചത്. എട്ട് സാക്ഷികള്‍ കൂറുമാറി.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച വേളയില്‍ സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതാണ് എന്നാണ് കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ആദ്യ സിബിഐ സംഘം പോലീസ് സഞ്ചരിച്ച വഴിയേ ആണ് പോയത്. പിന്നീട് ആക്ഷന്‍ കൗണ്‍സിലിന്റെ ഇടപെടലിനെ തുടര്‍ന്ന് പുതിയ അന്വേഷണ സംഘമെത്തി. ഇവരാണ് കൊലപാതകും അവിഹിതവുമെല്ലാം കണ്ടെത്തിയത്.

Recommended Video

cmsvideo
ആത്മഹത്യയെന്ന് പോലീസ് പറഞ്ഞിട്ടും കൊലപാതകമെന്ന് തെളിയിച്ചത് ജോമോന്‍ | Oneindia Malayalam

English summary
Sister Abhaya Case convict Father Thomas Kottoor First Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X