കോഴിക്കോട്; ഹാദിയക്കുവേണ്ടി സോളിഡാരിറ്റി മാര്‍ച്ച്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഹാദിയക്കുവേണ്ടി സോളിഡാരിറ്റി, എസ്‌ഐഒ, ജിഐഒ എന്നീ സംഘടനകള്‍ നവംബര്‍ ഏഴിന് കലക്റ്ററേറ്റ് മാര്‍ച്ച് നടത്തും. ഹാദിയയുടെ ജീവന്‍ രക്ഷിക്കുക, വൈദ്യസഹായം ലഭ്യമാക്കുക, സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക, ആശയവിനിമയം സാധ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

ഗ്രോ വാസു, ഖാലിദ് മൂസ നദ് വി, ടി. ശാക്കിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മതേതരപ്രസ്ഥാനങ്ങളും ലിബറല്‍ ബുദ്ധിജീവികളും ഹാദിയയുടെ മതംമാറ്റത്തെ അംഗീകരിക്കുന്നില്ല എന്നത് കൗതുകകരമാണെന്ന് സോളിഡാരിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച വീട്ടമ്മയ്ക്ക് 50,000 രൂപ നഷ്ടമായി

കേരളം ഇന്ന് വലിയൊരു സംവാദത്തിന്റെ ചൂടിലാണ്. വൈക്കത്തെ അഖിലയെന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ച് ഹാദിയയായി മാറി. മതംമാറ്റത്തെ ഒരു നിലയ്ക്കും അംഗീകരിക്കാത്ത സംഘ്പരിവാര്‍ ശക്തികളാണ് സംവാദത്തെ പ്രതികൂലമായ സാഹചര്യത്തില്‍ എത്തിച്ചിരിക്കുന്നത്. ഏതു വിശ്വാസം സ്വീകരിക്കണം, വേണ്ട എന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാല്‍, വംശീയബോധം ആവാഹിച്ച സംഘ്പരിവാര്‍ ശക്തികള്‍ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് അവര്‍ പറഞ്ഞു.

hadiya

സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീന്‍ ഇബ്‌നു ഹംസ, സെക്രട്ടറി ശമീര്‍ ബാബു കൊടുവള്ളി, എസ്‌ഐഒ ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് കുന്ദമംഗലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

solidarity
English summary
Solidarity march for Hadiya
Please Wait while comments are loading...