തെലുങ്ക് മാത്രം പറഞ്ഞ അഞ്ജമ്മയെത്തേടി ഒടുവില്‍ മകന്‍ എത്തി, നാട്ടിലേക്ക് മടക്കം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗവ. ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍നിന്ന്‌തെലങ്കാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് അഞ്ജമ്മ മടങ്ങി. തന്നെ തേടിയെത്തിയ മകനോടൊപ്പം ഷോര്‍ട്ട് സ്‌റ്റേ ഹോമിലെ അന്തേവാസികളോട് യാത്ര പറഞ്ഞ് അവര്‍ കേരളം വിടുകയായിരുന്നു.

താമരശ്ശേരി ചുരം: ബദല്‍ റോഡൊക്ക വിട്ടു; വരാന്‍ പോകുന്നത് ടണല്‍ റോഡെന്ന് എംഎല്‍എ

കഴിഞ്ഞ ഡിസംബര്‍ 25നാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അഞ്ജമ്മ സ്‌റ്റേ ഹോമിലെത്തിയത്. വടകര വനിതാ സെല്‍ മുഖേനയായിരുന്നു വരവ്. തെലുങ്ക് മാത്രം സംസാരിക്കു അഞ്ജമ്മ വഴിതെറ്റി എത്തിയതാണെന്ന് പിന്നീട് മനസിലായി. മറ്റു ഭാഷകള്‍ അറിയാത്തതിനാല്‍ അവരുമായി ആശയ വിനിമയം നടത്താന്‍ അധികൃതര്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നു.

anjamma

ഒടുവില്‍ പൊതുപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ എം.ശിവന്‍ ഹൈദരാബാദ് പോലീസുമായി നിരന്തരം ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. അഞ്ജമ്മയുടെ മകനായ ശ്രീനിവാസ് ആവശ്യമായ രേഖകള്‍ സഹിതം സ്ഥാപനത്തിലെത്തുകയും കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അവരെ മകനോടൊപ്പം നാട്ടിലേക്ക് അയക്കുകയുമായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Son got his mom back

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്