കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴത്തില്‍ എംടി വിട്ടുവീഴ്ചയ്ക്കില്ല; മധ്യസ്ഥനെ തേടി ശ്രീകുമാര്‍ മേനോന്‍, ചിത്രം തുലാസില്‍

Google Oneindia Malayalam News

കോഴിക്കോട്: മോഹന്‍ലാല്‍ ഭീമന്റെ വേഷമിടുന്ന രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി. തിരക്കഥ മടക്കി തരണമെന്നും സിനിമയാക്കേണ്ടതില്ലെന്നും കാണിച്ച് രണ്ടാമൂഴം എഴുതിയ എംടി വാസുദേവന്‍ നായര്‍ നല്‍കിയ കേസാണ് കോടതി പരിഗണിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് പരാതി. വിഷയത്തില്‍ പരിഹാരം കാണാന്‍ മധ്യസ്ഥന്‍ വേണമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു.

Photo

സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ സംവിധായകന്‍ പാലിച്ചില്ലെന്നാണ് എംടിയുടെ ആക്ഷേപം. അതുകൊണ്ട് തന്റെ തിരക്കഥ തിരിച്ചുതരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അഡ്വാന്‍സായി വാങ്ങിയ തുക തിരിച്ചുതരാന്‍ തയ്യാറാണെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്. എംടിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീകുമാര്‍ മേനോന്‍.

സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് കോടതി വിലക്കിയിട്ടുണ്ട്. കേസില്‍ തീരുമാനമായതിന് ശേഷം ചിത്രീകരിച്ചാല്‍ മതിയെന്നാണ് കോടതി അറിയിച്ചത്. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് നിര്‍മാണ കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴം. ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായേക്കാവുമെന്ന് കരുതിയ ചിത്രമാണിത്. പ്രധാന കഥാപാത്രമായ ഭീമന്റെ വേഷമാണ് മോഹന്‍ലാലിന് നിശ്ചയിച്ചിരുന്നത്. പല തടസങ്ങളും നേരത്തെ കേട്ടിരുന്നെങ്കിലും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ബിആര്‍ ഷെട്ടിയും ചിത്രം പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കവെയാണ് എംടി കോടതിയെ സമീപിച്ചത്.

നാല് വര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോന്‍ എംടിയുടെ തിരക്കഥ അടിസ്ഥാനമാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ തീരുമാനിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എംടി തിരക്കഥ തയ്യറാക്കി കൈമാറുകയും ചെയ്തു. എന്നാല്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് എംടി ചൂണ്ടിക്കാട്ടുന്നു.

മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എംടി കൈമാറിയിരുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിനിമയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചില്ല. പിന്നീട് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ് എംടിയുടെ പിന്‍മാറ്റം.

English summary
Randamoozham Movie: Sreekumar Menone asked mediator for settle case filed by MT Vasudevan Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X