തൃശൂര്‍; കുട്ടിപോലീസ് പഠനത്തിലും പിന്നിലല്ല

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഇതരസംസ്ഥാനങ്ങള്‍ക്കു മാതൃകയായ കുട്ടിപ്പോലീസ് പഠന മികവിന്റെ കാര്യത്തിലും കരുതലോടെ. എസ്എസ്എല്‍സിക്കു തൃശൂര്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു പരീക്ഷയെഴുതിയ 97,860 വിദ്യാര്‍ഥികളില്‍ 16442 പേരും കുട്ടിപ്പോലീസായിരുന്നു. ഇതില്‍ 3306 പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടി. 1322 പേര്‍ ഒമ്പതുവിഷയങ്ങളില്‍ എ പ്ലസ് നേട്ടമുണ്ടാക്കി. എട്ടു വിഷയങ്ങളില്‍ എ പ്ലസു നേടിയത് 1273 പേര്‍. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ 25 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നു 928 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

അതില്‍ 867 പേരും കേഡറ്റുകള്‍. ഇതില്‍ 37 വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ എ പ്ലസ് കിട്ടി. 44 പേര്‍ക്ക് ഒമ്പതു എ പ്ലസ്. പരീക്ഷയെഴുതിയവരൊക്കെ ജയിച്ചു. വിദ്യാര്‍ഥികളുടെ പഠനമികവു വര്‍ധിപ്പിക്കാനും അതിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു കാട്ടാനുമുള്ള വിവിധ പദ്ധതികളാണ് കുട്ടിപോലീസുകാര്‍ക്കായി രൂപീകരിച്ചത്. പാഠ്യേതരവിഷയങ്ങളില്‍ ഇടപെടുന്നതിന് കുട്ടികള്‍ക്ക് 500 മണിക്കൂറാണ് പ്രതിവര്‍ഷം നീക്കിവയ്ക്കുന്നത്. എസ്.പി.സി. കുട്ടികള്‍ പരേഡ്, യോഗ, ഗവേഷണം, നിരീക്ഷണം എന്നിങ്ങനെ വിവിധ പ്രവൃത്തികള്‍ക്കു സമയം കണ്ടെത്തിയിരുന്നു. ജനങ്ങളുമായി ഇടപെടാനും അതിലൂടെ സമൂഹത്തെ അറിയാനും വഴിതുറന്നു. ഫീല്‍ഡ് പ്രവര്‍ത്തനം, സഹവാസ ക്യാമ്പുകള്‍, ആശയവിനിമയം എന്നിവയ്ക്കും ഇവര്‍ സമയം കണ്ടെത്തി.

police

പാഠ്യേതര ഇടപെടലുകള്‍ അവരുടെ പഠനമികവിനെ കാര്യമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. പഠന മികവിനെ ഊര്‍ജസ്വലമാക്കുന്നവിധത്തിലാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിലൂടെ അവസരം ലഭിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. ആത്മവിശ്വാസവും വര്‍ധിക്കുന്നതിന് ഇടയാക്കി. സ്‌കൂള്‍ യുവജനോത്സവം അടക്കം വിവിധ പൊതു പരിപാടികള്‍ക്ക് കുട്ടിപ്പോലീസിന്റെ സേവനം വന്‍തോതില്‍ ഉപയോഗപ്പെടുത്തിയിരുന്നു. അതിനാല്‍ അവര്‍ക്കു കുറച്ചു സമയം കൊണ്ടു കൂടുതല്‍ വിശദമായി കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അവസരമൊരുങ്ങിയെന്നും ചൂണ്ടിക്കാട്ടുന്നു. ഇതു കുട്ടികളുടെ മൊത്തത്തിലുള്ള അപഗ്രഥനശേഷിയും വര്‍ധിപ്പിക്കുന്നു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
SSLC result of junior polices

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X