സികെ വിനീതിനായി കേരളം !! സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് കെ സി മൊയ്തീൻ

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി എസി മൊയ്തീന്‍. സി കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, അത് നടന്നില്ലെങ്കില്‍ കേരളം ജോലി നല്‍കുമെന്ന് മന്ത്രി തൃശൂരില്‍ പറഞ്ഞു.

C K Vineeth

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സികെ വിനീത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിയ്ക്ക് ചേര്‍ന്ന് താന്‍ എങ്ങനെയാണ് കളിയ്ക്കാതിരിയ്ക്കുക എന്നാണ് സികെ വീനിത് ചോദിയ്ക്കുന്നത്.

സികെ വിനീതിനെ പിരിച്ചുവിട്ടെന്ന് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്, ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് കേന്ദ്ര കായിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

English summary
State Govt will give job for CK Vineeth.
Please Wait while comments are loading...