കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായകള്‍ക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ കൊടുക്കുന്നത് ഏത് പട്ടിയാണെന്ന് ചിറ്റിലപ്പള്ളി !

  • By Vishnu
Google Oneindia Malayalam News

കൊച്ചി: തെരുവുനായ്ക്കള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ കേസുകളില്‍ സുപ്രീം കോടതിയില്‍ നായകള്‍ക്കു വേണ്ടി വാദിക്കുന്നതു മണിക്കൂറുകള്‍ക്കു ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകരാണ്.

ഏതു പട്ടിയാണ് ഇവര്‍ക്കു ഇത്രയും പണം നല്‍കുന്നതെന്ന് അന്വേഷിക്കണം. കോഴി, ആട്,താറാവ് എന്നിവയെ കൊല്ലാമെങ്കിലും തെരുവു നായകളെ മാത്രം കൊല്ലാന്‍ പാടില്ലെന്നതു എന്ത് ന്യായമാണെന്നാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ചേദിക്കുന്നത്. കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചിറ്റിലപ്പിള്ളി നായസ്‌നേഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

 kochouseph chittilappilly

തെരുവു നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഒരു നായയെ കൊന്നാല്‍ പരമാവധി 50 രൂപയാണ് പിഴ. കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തെരുവ് നായ്ക്കളുണ്ടെന്നാണു കണക്ക്. 50 രൂപ പിഴ കൂട്ടിയാല്‍ ഒന്നേ കാല്‍ കോടി രൂപയാണു അടക്കേണ്ടി വരിക. കേരളത്തിലെ യുവാക്കള്‍ വിചാരിച്ചാല്‍ ഒറ്റദിവസം കൊണ്ടു തെരുവു നായ്ക്കളെ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.

കുട്ടികളടക്കം ആറ് പേരെ കടിച്ച് കീറിയ നായക്ക് പേ വിഷബാധ: മനേകാ ഗാന്ധി ഇത് അറിയുന്നുണ്ടോ...?കുട്ടികളടക്കം ആറ് പേരെ കടിച്ച് കീറിയ നായക്ക് പേ വിഷബാധ: മനേകാ ഗാന്ധി ഇത് അറിയുന്നുണ്ടോ...?

സംസ്ഥാനത്തു ജനങ്ങള്‍ നിയമം കൈയിലെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥ വൈകാതെയുണ്ടാകുമെന്നു മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്‍ ബിസിനസ് കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 2800 കോടി രൂപയുടേതാണ്. വന്‍കിട മരുന്നു ലോബിയുടെ ഇടപെടല്‍ മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു.

നായ്ക്കളെ വന്ധീകരിച്ചാല്‍ പ്രശ്‌നം തീരുന്ന കാലം കഴിഞ്ഞു്. എണ്ണം പെരുകിയതിനാല്‍ ഇനി കൊല്ലുക മാത്രമാണു പോംവഴി.സംസ്ഥാന സര്‍ക്കാര്‍ നായകളെ കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മരുന്ന് ലോബികളും കേന്ദ്ര സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുകൊണ്ടും അത് നടക്കണമെന്നില്ല.

Read Also: ഒടുവില്‍ അവതാരക പറഞ്ഞു, ആയാളെന്നെ കയറിപ്പിടിച്ചു; സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് സസ്പന്‍ഷന്‍...

പുല്ലുവിളയില്‍ വീട്ടമ്മ കൊല്ലപ്പെടാന്‍ കാരണം അവരുടെ കൈവശം മാംസമുണ്ടായിരുന്നുവെന്ന മേനക ഗാന്ധിയുടെ പരാമര്‍ശം മൊത്തം മലയാളികളെ അവഹേളിക്കുന്നതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Stray dogs, Kochouseph Chittilappilly against dog lovers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X