ജനനേന്ദ്രിയം മുറിഞ്ഞത് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ... സ്വാമി ഗംഗേശാനന്ദ കുടുങ്ങും

  • Written By: Desk
Subscribe to Oneindia Malayalam

കഴിഞ്ഞ മെയ് മാസത്തിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പേട്ട സ്വദേശിയായി യുവതി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീട് വിട്ട് പുറത്തോടിയ പെണ്‍കുട്ടി എഡിജിപി സന്ധ്യയുടെ വീട്ടിലെത്തി സംഭവം വെളിപ്പെടുത്തുകയായിരുന്നു. ധീരമായ പ്രവൃത്തി എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അടക്കം പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതിനിടയില്‍ സ്വാമിക്ക് അനുകൂലമായി പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും മൊഴി നല്‍കിയതോടെ കേസിന്‍റെ ഗതി തന്നെ മാറി. പിന്നീട് പെണ്‍കുട്ടി തന്നെ ലോക്കല്‍ പോലീസിന്‍റെ അന്വേഷണത്തെ തള്ളിപറയുകയും കാമുകന്‍ അയ്യപ്പദാസാണ് കൃത്യം ചെയ്തതെന്നും വ്യക്തമാക്കി രംഗത്തെത്തി. ഇങ്ങനെ സാക്ഷികള്‍ മൊഴിമാറ്റാന്‍ തുടങ്ങിയതോടെ സ്വാമിയെ കുടുക്കി പഴുതടച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ് എസ്പി മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.

കത്തിയെടുത്ത് വീശിയപ്പോള്‍

കത്തിയെടുത്ത് വീശിയപ്പോള്‍

പീഢനശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ യുവതി കത്തി എടുത്ത് വിശിയപ്പോള്‍ തന്നെയാണ് സ്വാമിയുടെ ലിംഗം മുറിഞ്ഞത് എന്നാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വാമിയെ രക്ഷിക്കാനായി പെണ്‍കുട്ടി മൊഴി മാറ്റി പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സ്വാമിക്ക് പങ്കില്ലെന്നും കാമുകന്‍ അയ്യപ്പദാസാണ് കൃത്യം ചെയ്തതെന്നും കാണിച്ച് യുവതി ഒരു കത്ത് പുറത്തുവിട്ടെങ്കിലും സംഭവവും കത്തിലെ ഉള്ളടക്കവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പോലീസ് കണ്ടെത്തി.

സാധ്യത ഇല്ല

സാധ്യത ഇല്ല

സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി കത്തിയെടുത്ത് വീശിയപ്പോള്‍ തന്നെയാണ് ജനനേന്ദ്രിയത്തിന്‍റെ 90 ശതമാനം ഭാഗവും മുറിഞ്ഞത്. മറ്റേത് സാഹചര്യത്തിലും അത്രയും മുറിയാന്‍ സാധ്യത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകള്‍ സ്വാമിക്കെതിരെ ചുമത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു

ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തു

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും മകളുടെ കാമുകന്‍ അയ്യപ്പദാനിന്‍റെ പ്രേരണയിലാണ് കുറ്റകൃത്യം നടന്നതെന്നും യുവതിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തെളിവൊന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതി സുരക്ഷയ്ക്കായി ചെയ്ത കുറ്റകൃത്യം എന്നാണ് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ സ്വാമി ഗംഗേശാനന്ദയുടെ അറ്റുപോയ ലിംഗം തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചെന്നാണ് റിപ്പോര്‍ട്ട്.

 ആരോപണവിധേയായ എഡിജിപിയെ കുറിച്ച് പരാമര്‍ശമില്ല

ആരോപണവിധേയായ എഡിജിപിയെ കുറിച്ച് പരാമര്‍ശമില്ല

തന്നെ കേസില്‍ കുടുക്കിയത് എഡിജിപി സന്ധ്യയായിരുന്നെന്ന് നേരത്തേ ഗംഗേശാനന്ദ ആരോപിച്ചിരുന്നു. ചട്ടമ്പി സ്വാമി സ്മാരകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ എഡിജിപി സന്ധ്യയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നെന്നും അതാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്നുമായിരുന്നു ആദ്യമേ സ്വാമി ആരോപിച്ചത്. കൃത്യം നടത്തിയ പെണ്‍കുട്ടി തൊട്ടപ്പുറത്തെ മുറിയില്‍ കിടന്ന മാതാപിതാക്കളെ വിളിക്കാതെ 100 മീറ്റര്‍ അകലേയുള്ള എഡിജിപി സന്ധ്യുടെ വീട്ടിലേക്ക് ഓടിയതില്‍ ദുരൂഹത ഉണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. റിപ്പോര്‍ട്ട് അഡീഷ്ണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
swami gangesandha case crime branch to file file case report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്