കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കും

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ അഴിച്ചുപണിയാണ് നടത്തുന്നത്. കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. റേഷന്‍ കാര്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോടൊപ്പം വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതുക്കുന്ന കാര്‍ഡുകളില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെയും അല്ലാത്തവരെയും രണ്ടു വിഭാഗത്തിലാക്കിയാണ് തിരിക്കുന്നത്. ഇത് മുന്‍ഗണനാ വിഭാഗം, പൊതു വിഭാഗം എന്നിങ്ങനെയായിരിക്കും. 54 ലക്ഷം പേരെയാണ് മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

anoop

റേഷന്‍ കാര്‍ഡ് പുതുക്കലിനായുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലായിരിക്കും പുതുക്കിയ കാര്‍ഡ് നല്‍കുക. മുതിര്‍ന്ന വനിതയ്ക്ക് ക്യാമ്പില്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്ത വനിതയുടെ പേരില്‍ കാര്‍ഡ് നല്‍കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം അതാതു റേഷന്‍ കടകളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ വച്ച് തിരികെ വാങ്ങിക്കുന്നതാണ്.

English summary
Minister Annop jacob says the the government will provide ration card to rented house family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X