കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

”എല്ലാം കഴിഞ്ഞല്ലോ"; സിപിഎം സമിതി ഒഴിവാക്കി; ഒന്നും മിണ്ടാതെ ജി സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ. സമ്മേളനത്തിന് ശേഷം സുധാകരന്റെ പ്രതികരണം "എല്ലാം കഴിഞ്ഞല്ലോ" എന്നായിരുന്നു.

പ്രായം കർശനമായി നടപ്പാക്കുകയാണ് സിപിഎം. ഇതിന്റെ ഭാഗമായി സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നൽകി. കോടിയേരിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

g

എന്നാൽ, വലിയ വിമർശനമാണ് സുധാകരന് എതിരെ ഉയർന്ന് വന്നിരുന്നത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അടക്കം പുതിയ നേതൃ നിര സംഘടിതമായി വിമർശനം ഉന്നയിച്ചു. ഇതിലടക്കം വലിയ അതൃപ്തിയിലായിരുന്നു സുധാകരൻ.
അതേസമയം, സുധാകരൻ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത്. 75 വയസ്സ് എന്ന പ്രായപരിധി പിന്നിട്ടവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. സിപിഎം കൊച്ചി സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. പി കരുണാകരന്‍, വൈക്കം വിശ്വന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍, കോലിയക്കോട് കൃഷ്‌ണന്‍ നായ‌ര്‍, എം.എം മണി, കെ.പി സഹദേവന്‍, പി.പി വാസുദേവന്‍, സി.പി നാരായണന്‍, കെ.വി രാമകൃഷ്‌ണന്‍, എം.ചന്ദ്രന്‍, കെ.ജെ തോമസ്, പി.കരുണാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെയാണ് ഒഴിവാക്കിയത്.

Recommended Video

cmsvideo
കേരള: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കി; ഒന്നും പറയാനില്ലെന്ന് ജി സുധാകരന്‍

ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. ജോണ്‍ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നീ യുവനേതാക്കളും പനോളി വത്സനും സംസ്ഥാന സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു. ഒപ്പം കെ.എസ് സലീഖ, ഒ.ആര്‍ കേളു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് എ.എ റഹീം, സംസ്ഥാന യുവജന ക്ഷേമ ഉപാദ്ധ്യക്ഷയാണ് ചിന്ത. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വി.പി സാനു. കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂര്‍ സ്വദേശിയായ പനോളി വത്സന്‍. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയായിരുന്ന പി.ശശിയെയും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു.

വിസ്മയുടെ മരണം: 'ഞാൻ നിരപരാധി'; 'എല്ലാം കെട്ടിചമച്ചത്' ; കിരൺകുമാറിനെ കാണാൻ അച്ഛൻ ജയിലിന് മുന്നിൽവിസ്മയുടെ മരണം: 'ഞാൻ നിരപരാധി'; 'എല്ലാം കെട്ടിചമച്ചത്' ; കിരൺകുമാറിനെ കാണാൻ അച്ഛൻ ജയിലിന് മുന്നിൽ

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരെയും ഒപ്പം മുന്‍ എംഎല്‍എമാരായ രാജു എബ്രഹാം, എം.സ്വരാജ് എന്നിവരെയും കെ. അനില്‍ കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം, 75 വയസ് എന്ന പ്രായപരിധി കർശനമാക്കിയപ്പോൾ മുതിർന്ന നേതാക്കൾ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു.

English summary
This Is What cpm leader g sudakaran responded after CPM new state committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X