കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു

Google Oneindia Malayalam News

കൊച്ചി: കൊച്ചി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസില്‍ മനസ് തുറന്ന് ഉമ തോമസ്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി നടത്തിയ വ്യക്തിഹത്യ ഏറെ വേദനിപ്പിച്ചെന്ന് ഉമതോമസ് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ആദ്യം വ്യക്തിഹത്യ ഉണ്ടായത് തനിക്കെതിരെ ആയിരുന്നെന്നും ഏറ്റവും വേദനിപ്പിക്കും വിധം അതു ചെയ്തത് മുഖ്യമന്ത്രിയായിരുന്നു എന്നും അവര്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പിടിയുടെ മരണം. ഇവിടെ തിരഞ്ഞെടുപ്പുണ്ടായത് ഒരു സൗഭാഗ്യം ആണെന്ന് മുഖ്യമന്ത്രി സംസാരിച്ചു. ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്. പി.ടിയുടെ മരണത്തെ സൗഭാഗ്യമായി കണ്ട് നൂറടിക്കാനാണ് മുഖ്യമന്ത്രി നോക്കിയത്. അതു മനസിലാക്കിയാണ് ജനം തനിക്കൊപ്പം നിന്നതെന്നും അവര്‍ പറഞ്ഞു.

ഡോ.ജോ ജോസഫിനെതിരെ ഉണ്ടായ സംഭവത്തിലും ഉമ തോമസ് പ്രതികരണം നടത്തി. യുഡിഎഫിന്റെ ഭാഗത്തുനിന്നു തെറ്റ് ഉണ്ടായിട്ടില്ലെന്ന് ഉമ പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ല തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്തത്. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആയിരുന്നു ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. പക്ഷേ നടന്നത് വ്യക്തിഹത്യയായിരുന്നു. അതിന് പക്ഷേ ആദ്യം ഇരയായത് താനാണ്. സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ താനൊരു വിധവ ആയതിനാവാണ് 'വിധവയായാല്‍ പണ്ടെല്ലാം ചിതയിലാണ് ചാടിയിരുന്നത്, ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കു ചാടുന്നു' എന്നു പറഞ്ഞത്, ഉമ പറഞ്ഞു.

uma

വനിതാപഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റംചെയ്തു; മുടി പിടിച്ചുവലിച്ച് വസ്ത്രം കീറിയതായി പൊലീസിൽ പരാതിവനിതാപഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റംചെയ്തു; മുടി പിടിച്ചുവലിച്ച് വസ്ത്രം കീറിയതായി പൊലീസിൽ പരാതി

1


ഡോക്ടര്‍ക്ക് എതിരെ ഉണ്ടായത് ഒരാള്‍ക്ക് എതിരെയും ഉണ്ടാകരുത്. എനിക്കുണ്ടായ വിഷമം എന്താണെന്ന് എനിക്കറിയാം. അതു മറ്റൊരാളോട് പറഞ്ഞാല്‍ ആ രീതിയലെടുക്കണം എന്നില്ല. ആ ഒരു സാഹചര്യം അനുഭവിച്ചതിനാല്‍ ജോ ജോസഫിനുണ്ടായ ദുഃഖം മനസിലാകും. അത് ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ഇപ്പോഴും അന്വേഷിക്കാം. തിരഞ്ഞെടുപ്പു കഴിഞ്ഞും ഭക്ഷണം ഭര്‍ത്താവിനു വേണ്ടി മാറ്റിവയ്ക്കുന്നതിനെ കുറിച്ചു പറഞ്ഞു. അതിലൊക്കെ മറ്റുള്ളവര്‍ ഇടപെടുന്നതു വളരെ മോശമാണ്, അവര്‍ പറയുന്നു.

2

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് എല്ലാ മന്ത്രിമാരും വന്നത് വളരെ ഗുണം ചെയ്‌തെന്നും തൃക്കാക്കരക്കാര്‍ക്കു മന്ത്രിമാര്‍ കൊടുത്ത വാക്കു പാലിച്ചാല്‍ തനിക്കു പിന്നെ ഒന്നും ചെയ്യേണ്ടി വരില്ലെന്നും ഉമ പറഞ്ഞു. അവര്‍ മുഴുവന്‍ കേരളത്തിന്റെയും മന്ത്രിമാരാണ്. അതുകൊണ്ട് നേരില്‍ കണ്ട് തൃക്കാക്കരക്കാര്‍ക്കു കൊടുത്ത വാക്കുകള്‍ പാലിക്കാന്‍ ബാധ്യസ്ഥര്‍ ആണ്. എല്ലാ മന്ത്രിമാരും അവരവരുടെ വകുപ്പുകളിലെ കാര്യങ്ങള്‍ മാത്രം ചെയ്തു കൊടുത്താല്‍ മതിയാകും.

3


ഇതു കളിയാക്കിയോ തമാശയായോ അല്ല പറയുന്നത്. അവര്‍ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടതാണ്. നേരില്‍ കണ്ടു കാര്യങ്ങള്‍ നിവര്‍ത്തിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. താന്‍ ചെറിയൊരു ഉന്തു കൂടി കൊടുത്താല്‍ അവര്‍ ചെയ്തു തരും. കൂടെ നില്‍ക്കും എന്നത് ഉറപ്പാണ്. പ്രതിപക്ഷത്തൊ ഭരണ പക്ഷത്തോ എന്നല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ തൃക്കാക്കരക്കാരെ മാറ്റിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി അങ്ങനെ ഉണ്ടായാല്‍ അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.

Recommended Video

cmsvideo
Uma Thomas | ദൈവ നാമത്തിൽ P. T യുടെ പാദ പിന്തുടരാൻ ഉമാ തോമസ് | *Politics
4


തൃക്കാക്കരയില്‍ ഉമ തോമസ് ചരിത്ര വിജയം ആണ് നേടിയത്.
പോള്‍ ചെയ്ത 1,34,238 വോട്ടുകളില്‍ 72,770 വോട്ടുകള്‍ നേടിക്കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാതോമസ് തൃക്കാക്കരയില്‍ ജയിച്ചത്. 54.2 ശതമാനം വോട്ടുകളും ഉമയ്ക്കാണ് കിട്ടിയത്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായ ജോ ജോസഫിന് 47,758 വോട്ടുകളാണ് ലഭിച്ചത് ബിജെപിക്ക് കിട്ടിയത് 12,957 വോട്ടുകളാണ്. 10 ശതമാനം പോലും തികച്ചില്ല. 2016-ലെ വോട്ടുകളുമായിനോക്കുമ്പോള്‍ 59,839 വോട്ടില്‍ നിന്നാണ് 43.8 ശതമാനം വോട്ടോടെ ഉമാ തോമസ് ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 10.4 ശതമാനം വോട്ടിന്റെ വര്‍ധനവ് കേവലം ഒരു വര്‍ഷം കൊണ്ട് ഉണ്ടാക്കി.

English summary
thrikkakara mla uma thomas openly speaks about her experience in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X