വര്‍ക്കലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം, കണ്ടത് വീടിന്റെ ടെറസിൽ, പരിഭ്രാന്തിയിൽ ജനങ്ങൾ

  • Posted By:
Subscribe to Oneindia Malayalam

വർക്കല: വര്‍ക്കല എസ്എൻ കോളേജിനു സമീപമുള്ള ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് കോളേജിന്റെ സമീപത്തുള്ള വീടിന്റെ ടെറസിൽ നിന്ന് പുലിയെ കണ്ടെത്തിയത്. ടാങ്കിൽ വെള്ളമുണ്ടോയെന്ന് പരിശേധിക്കാനായി ടെറസിന്റെ മുകളിലെത്തിയ ഗൃഹനാഥ ഷീജയാണ് പുലിയോട് സാമ്യമുളള ജീവിയെ കണ്ടത്. ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടിയിരുന്നു. ഇതോടെ പുലി ടെറസിൽ നിന്ന് അടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് ചാടിയെന്നും അവർ പറഞ്ഞു.

varkala

വിവരങ്ങൾ ചോർത്തുകയെന്നത് അസാധ്യം, ആധാർ സുരക്ഷയെ കുറിച്ച് വ്യക്തമാക്കി മുന്‍ യുഐഡിഎഐ ചെയര്‍മാന്‍, അദ്ദേഹം പറയുന്നത് ഇങ്ങനെ...

ഷീജയുടെ നിലവിളിയെ തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസി്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പ്രദേശത്ത് ആദ്യമായാണ് പുലിയോട് സാമ്യമുള്ള ജീവിയെ കാണുന്നത്. അതിനാൽ തന്നെ ഇത് ജനങ്ങളുടെ ഇടയിൽ  പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

പ്രതിരോധ രംഗത്ത് അഴിച്ചു പണിയുമായി ട്രംപ്; ആണവായുധ നയത്തിന് മാറ്റം, അപകടമെന്ന് മുന്നറിയിപ്പ്

ഇപ്പോഴും പുലി കോളേജിനു സമീപമുള്ള കാട്ടിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അ ഇതിനെ തുടർന്ന് ശിവരി എസ്എൻ കോളേജിനും ശിവഗിരി സ്കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിനെ കുറിച്ചുള്ള കൂടുതൽഅന്വേഷണത്തിനായി പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വർക്കലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
tiger founded in varkala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്