തച്ചങ്കരിയെ 'ഇറച്ചിവെട്ടുകാരനാക്കി' സെന്‍കുമാര്‍... ദിലീപിന് വേണ്ടിയും സ്ഥാനമൊഴിഞ്ഞ ഡിജിപി?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്കെതിരെ വീണ്ടും ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കിലാണ് തച്ചങ്കരിയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ടോമിന്‍ തച്ചങ്കരിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുകയും ചെയ്തു സെന്‍കുമാര്‍. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്ന് ആക്ഷേപം ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്ത രീതിയും സെന്‍കുമാര്‍ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു സംസ്ഥാന പോലീസ് മേധാവി സ്ഥാനം ടിപി സെന്‍കുമാര്‍ ഒഴിഞ്ഞത്.

തച്ചങ്കരിയ്ക്ക് പരിഹാസം

തച്ചങ്കരിയ്ക്ക് പരിഹാസം

പോലീസ് ആസ്ഥാനത്തെ എഡിജിപി ആയി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിനെതിരെ ആയിരുന്നു പോയന്റ് ബ്ലാങ്കില്‍ സെന്‍കുമാറിന്റെ പരിഹാസം. ഒരു സഹ പ്രവര്‍ത്തകനെ കുറിച്ച് ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയത് എന്തിനാകാം എന്ന ചോദ്യം ബാക്കി.

ഇറച്ചിവെട്ടുകാരന്‍

ഇറച്ചിവെട്ടുകാരന്‍

ന്യൂറോ സര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയാണ് തച്ചങ്കരിയുടെ നിയമനം എന്നാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പോലീസ് ആസ്ഥാനത്ത് സെന്‍കുമാറും തച്ചങ്കരിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

കഴിവ് തെളിയിക്കാത്ത ആള്‍

കഴിവ് തെളിയിക്കാത്ത ആള്‍

ടോമിന്‍ തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ആളാണെന്ന വിമര്‍ശനവും ടിപി സെന്‍കുമാര്‍ ഉന്നയിക്കുന്നുണ്ട്. രണ്ട് പേരും തമ്മിലുള്ള ചേരിപ്പോരിന്റെ യഥാര്‍ത്ഥമുഖമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ദിലീപിന് വേണ്ടിയും?

ദിലീപിന് വേണ്ടിയും?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതിനെതിരേയും സെന്‍കുമാര്‍ പ്രതികരിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍രെ അഭാവത്തില്‍ ചോദ്യം ചെയ്തു എന്നാണ് സെന്‍കുമാറിന്റെ ആക്ഷേപം.

ഗിന്നസ് റെക്കോര്‍ഡ് അല്ല

ഗിന്നസ് റെക്കോര്‍ഡ് അല്ല

പത്ത് മണിക്കൂറില്‍ ഏറെ സമയം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ വേണ്ടി ആവരുത് ചോദ്യം ചെയ്യല്‍ എന്നായിരുന്നു ഈ വിഷയത്തില്‍ സെന്‍കുമാറിന്റെ പ്രതികരണം.

എഡിജിപി ബി സന്ധ്യ

എഡിജിപി ബി സന്ധ്യ

എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ദിലീപിനേയും നാദിര്‍ഷായേയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ് ആണ് അന്വേഷണ സംഘത്തിന്റെ തലവന്‍. എന്നാല്‍ ചോദ്യം ചെയ്യുമ്പള്‍ ദിനേന്ദ്ര കശ്യപ് കൂടെ ഉണ്ടായിരുന്നില്ല.

നേരത്തേയും പറഞ്ഞു

നേരത്തേയും പറഞ്ഞു

വിരമിക്കുന്നത് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തന്റെ അമര്‍ഷം സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സര്‍ക്കുലറും പുറത്തിറക്കിയരുന്നു സെന്‍കുമാര്‍.

പോലീസ് ആസ്ഥാനത്തെ പ്രശ്‌നം

പോലീസ് ആസ്ഥാനത്തെ പ്രശ്‌നം

കോടതി ഉത്തരവിന്റെ പിന്‍ബലത്തോടെ സംസ്ഥാന പോലീസ് മേധാവിയായി സെന്‍കുമാര്‍ തിരിച്ചെത്തയപ്പോള്‍ തുടങ്ങിയതാണ് ടോമിന്‍ തച്ചങ്കരിയുമായുള്ള പ്രശ്‌നം. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിനൊപ്പം തന്നെയാണ് സര്‍ക്കാര്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപി ആയി നിയമിച്ചത്.

നിരീക്ഷിക്കാനെന്ന് ആക്ഷേപം

നിരീക്ഷിക്കാനെന്ന് ആക്ഷേപം

സെന്‍കുമാറിനെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ നിയമിച്ചത് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പല കാര്യങ്ങളിലും രണ്ട് പേരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.

കടുത്ത തര്‍ക്കം

കടുത്ത തര്‍ക്കം

ഒരുഘട്ടത്തില്‍ സെന്‍കുമാറും തച്ചങ്കരിയും നേര്‍ക്ക് നേര്‍ പോരിലേക്ക് പോലും വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് രണ്ട് പേരേയും പിടിച്ച് മാറ്റിയത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
TP Senkumar against Tomin Thachankary in Asianet News' Point Blank.
Please Wait while comments are loading...