ക്രിസ്മസ് അവധിയുമെത്തി; താമരശേരി ചുരത്തില്‍ അഴിയാക്കുരുക്ക്

  • Posted By:
Subscribe to Oneindia Malayalam

താമരശേരി: തകര്‍ന്ന റോഡുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവായതോടെ താമരശേരി ചുരത്തില്‍ ഗതാഗത തടസം പതിവായി. ക്രിസ്മസ് അവധി കാരണം തിരക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ മണിക്കൂറുകള്‍ റോഡില്‍ കുരുങ്ങിക്കിടക്കുകയാണ്. നാട്ടുകാരും പൊലീസും ഭക്ഷണം പോലും കഴിക്കാതെയാണ് റോഡിലെ കുരുക്കു നിവര്‍ത്താന്‍ പണിപ്പെടുന്നത്.

പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകരുത്: കെപിഎ മജീദ്

ചുരത്തിലെ 3,6,7,8 വളവുകളില്‍ പലയിടങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതില്‍ വലിയ വാഹനങ്ങള്‍ പെട്ടു കഴിഞ്ഞാല്‍ ഒടിച്ചെടുക്കാന്‍ വലിയ പ്രയാസമാണ്. കുഴിയില്‍ വീഴാതിരിക്കാനും ഗതാഗത ക്രമീകരണങ്ങള്‍ ആവശ്യമായി വരുന്നു. ഇവയെല്ലാം വലിയ ഗതാഗതക്കുരുക്കാണ് ചുരത്തില്‍ ഉണ്ടാക്കുന്നത്.

tsu

ചുരത്തില്‍ ദിശതെറ്റി വരുന്ന ലോറികള്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക്‌

ടിപ്പറുകളുടെ സമയത്തിന് ചുരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. 25 ടണ്ണില്‍ കൂടുതലുള്ള വലിയ വാഹനങ്ങളെയും നിയന്ത്രിച്ചിട്ടുണ്ട്. പക്ഷെ, അതുകൊണ്ടൊന്നും തീരുന്ന മട്ടിലല്ല ചുരത്തിലെ തിരക്ക്. ബദല്‍ വഴികള്‍ നിര്‍മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയല്ലാതെ അടുത്തകാലത്തൊന്നും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയുമില്ല. കുറ്റ്യാടി ചുരത്തില്‍ താരതമ്യേന തിരക്ക് വളരെ കുറവാണെങ്കിലും പലര്‍ക്കും ഇതേപ്പറ്റി അറിയാത്തതിനാല്‍ താമരശേരി ചുരത്തെ തന്നെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Traffic block in thamarasserry churam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്