കേരളത്തില്‍ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് 'പണി' തന്നു തുടങ്ങി!! സര്‍വീസുകള്‍ താളം തെറ്റുന്നു...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളുടെ താളം തെറ്റുന്നു. സമയം തെറ്റിയാണ് ഇപ്പോള്‍ മിക്ക ട്രെയിനുകളും ഓടിക്കൊണ്ടിരിക്കുന്നത്. ഇതു യാത്രക്കാരെ ശരിക്കും വലച്ചുകഴിഞ്ഞു. കുറച്ചു ദിവസങ്ങള്‍ കൂടി നിലവിലെ സ്ഥിതി തന്നെ തുടരാനാണാ സാധ്യത.

ഇന്ത്യ-പാക് പോരാട്ടം 50 ഓവര്‍ ഉണ്ടാവില്ല!! ആരാധകര്‍ക്ക് നിരാശ...ഇതാണ് കാരണം!! കഴിഞ്ഞ തവണയും....

കേരളം കരുതിയിരിക്കണം; കലാപം നടക്കും, അമിത് ഷാ പോയ ഇടങ്ങളിലെല്ലാം കലാപമുണ്ടായിട്ടുണ്ടെന്ന് ലീഗ്!!

കോച്ചുകളില്ല

കോച്ചുകളില്ല

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വേണ്ടത്ര കോച്ചുകളില്ലാത്തതാണ് ട്രെയിനുകളെ സാരമായി ബാധിക്കുന്നത്. അറ്റകുറ്റപണിക്കായി ചെന്നൈയിലേക്കു തിരിച്ച കോച്ചുകള്‍ തിരികെയെത്താത്തതാണ് ഇതിന്റെ മുഖ്യ കാരണം.

സര്‍വീസ് തുടരുന്നത്

സര്‍വീസ് തുടരുന്നത്

യാത്ര കഴിഞ്ഞെത്തുന്ന ട്രെയിനുകളില്‍ നിന്ന് കോച്ചുകള്‍ അഴിച്ചെടുത്ത് ഘടിപ്പിച്ചാണ് ഇപ്പോള്‍ മറ്റു സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുന്നതെന്ന് അധികൃതര്‍ പറയുന്നു.

സുരക്ഷാപ്രശ്‌നം

സുരക്ഷാപ്രശ്‌നം

അറ്റകുറ്റിക്കു വേണ്ടത്ര സമയം ലഭിക്കാത്തത് സുരക്ഷാ പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ട്. കോച്ച് മാറ്റലും പുതിയ ട്രെയിനില്‍ ഘടിപ്പിക്കലുമെല്ലാം തൊഴിലാളികളുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നു.

 പരിശോധനയ്ക്ക് അയക്കുന്നത്

പരിശോധനയ്ക്ക് അയക്കുന്നത്

ഒന്നര വര്‍ഷം കൂടുമ്പോഴാണ് ട്രെയിനുകളുടെ കോച്ചുകള്‍ പരിശോധനകള്‍ക്കും അറ്റകുറ്റ പണികള്‍ക്കുമായി ചെന്നൈയിലേക്കു അയക്കുന്നത്.

നേരത്തേ പെരമ്പൂരില്‍

നേരത്തേ പെരമ്പൂരില്‍

മുമ്പ് തമിഴ്‌നാട്ടിലെ തന്നെ പെരമ്പൂരിലെ വര്‍ക് ഷോപ്പിലേക്കാണ് കോച്ചുകള്‍ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുപോയിരുന്നത്. ഇത് അടച്ചിട്ടതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ഡിവിഷന്റേത് അടക്കമുളള കോച്ചുകള്‍ ചെന്നൈയില്‍ കെട്ടിക്കിടക്കുന്നത്.

 കോച്ചുകള്‍ കുറവ്

കോച്ചുകള്‍ കുറവ്

1800 കോച്ചുകള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 160 കോച്ചുകള്‍ മാത്രമാണ് ലഭിച്ചത്. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവുമധികം ദീര്‍ഘദൂര ബസുകള്‍ ഓടുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്.

English summary
Trains in kerala delaying due to shortage of coaches.
Please Wait while comments are loading...