സംസ്ഥാനത്ത് മല്‍സ്യക്ഷാമം വന്നേക്കും!! ബുധന്‍ മുതല്‍ ട്രോളിങ് നിരോധനം...
45 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വരുന്നു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഇതു നിലവില്‍ വരും. 45 ദിവസത്തേക്കാണ് ഇത്. 14നു അര്‍ധരാത്രിക്കുള്ളില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലോ ബേസ് ഓപ്പറേഷനുകളിലോ നങ്കൂരമിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും കടലില്‍ പോവുന്നതിനു വിലക്കില്ല. കടലില്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറത്തു കേന്ദ്രത്തിന്റെ നിരോധനമുണ്ട്. ട്രോളിങ് നിരോധനം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ഹാര്‍ബറില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും.

വള്ളങ്ങളില്‍ കടലില്‍ പോവുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications