ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : പുതുപ്പണത്തെ ഓട്ടോ ഡ്രൈവറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യസൂത്രധാരകന്‍ പുതുപ്പണം ഹാശ്മി നഗറില്‍ കോമത്ത് അബ്ദുല്‍ റഫീഖ്(31), മേക്കളത്ത് യൂനുസ്(29) എന്നിവരെയാണ് വടകര സിഐ ടി മധുസൂദനന്‍ നായരും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് ശ്രീജേഷിനെ ഓട്ടോ ഓട്ടം വിളിച്ച് പോയി ജനതാ റോഡ് വാട്ടര്‍ ടാങ്കിന് സമീപം വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

റഫീഖും യൂനുസും ചേര്‍ന്ന് ഓട്ടോ വിളിക്കുകയും, മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘവും ചേര്‍ന്നാണ് അക്രമം നടത്തിയത്. ഇതില്‍ ചെമ്മരത്തൂര്‍ സ്വദേശിയായ അബ്ദുല്‍ ലത്തീഫിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

prethikal

 എസ്ഡിപിഐ പ്രവര്‍ത്തകനായ റഫീഖിനെ ജൂലായ് 21ന് പണിക്കോട്ടിയില്‍ പോസ്റ്റര്‍ പതിക്കുന്നതിനിടയില്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അടിച്ചു പരിക്കേല്‍പ്പിക്കുകയും പോസ്റ്റര്‍ കീറി നശിപ്പിക്കുകയും ചെയ്തു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടപടികള്‍ സ്വീകരിക്കും. 

ചിന്നമ്മയെ വിടാതെ പിടിച്ച് തലൈവി; ജയയുടെ മരണത്തില്‍ ദിനകരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് നോട്ടീസ്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Two SDPI workers arrested for murder attempt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്