യുഡിഎഫ് നേതൃത്വം ഇടപെട്ടു; ചുരം സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

താമരശ്ശേരി: ചുരത്തിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം തേടി മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന യുഡിഎഫ് നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്‍ , പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ എന്നിവരുമായി നടത്തിയ ആശയവിനിമയത്തിലൂടെ ലഭിച്ച ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന പ്രചാരണം ശ്രദ്ധ തിരിക്കാനെന്ന് മർക്കസ് സമ്മേളന പ്രമേയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യു.ഡി.എഫ് നിയമസഭാ ഉപകക്ഷി നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവരാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പുമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരുമായി ബന്ധപ്പെട്ടത്.

moyinkutti

സമരത്തിന്റെ സമാപനത്തിന്റെ ഭാഗമായി സി.മോയിന്‍കുട്ടിയെ അടിവാരം ടൗണിലൂടെ ആനയിക്കുന്നു

സമര ആവശ്യങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് നടപടി സ്വീകരിച്ചു തുടങ്ങിയതായും ചുരം വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ യുഡി.എഫ് ഉന്നത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. സമര ആവശ്യങ്ങള്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വവും യു.ഡി.എഫ് നിയമസഭാ കക്ഷിയും ഏറ്റെടുത്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരനായകന്‍ സി.മോയിന്‍കുട്ടി അറിയിച്ചു. സമര ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കപ്പെടുന്നതു വരെ സമര സമിതിയുടെ പ്രവര്‍ത്തനം തുടരുമെന്ന് സമരസമിതി ചെയര്‍മാന്‍ വി.ഡി.ജോസഫും കണ്‍വീനര്‍ വി.കെ.ഹുസൈന്‍കുട്ടിയും അറിയിച്ചു. സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശം യു.ഡി.എഫ് നിയോഗിച്ച പ്രത്യേക പ്രതിനിധിയായി എത്തിയ കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.പി.എം സുരേഷ് ബാബു സമരവേദിയിലെത്തി നേരിട്ട് അറിയിക്കുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് സമരത്തിന് പരിസമാപ്തിയായത്.

സമരത്തിന്റെ നാലാം ദിവസം സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.സി അബു, എസ്.പി കുഞ്ഞമ്മദ്, വി.എം ഉമ്മര്‍മാസ്റ്റര്‍, ഖാലിദ് കിളിമുണ്ട, റസാഖ് കല്‍പ്പറ്റ, ഉബൈസ് സൈനുല്‍ ആബിദ്, ടി.കെ മുഹമ്മദ് മാസ്റ്റര്‍, അഡ്വ. വേളാട്ട് അഹമ്മദ് , അഡ്വ.പി.സി നജീബ് , ഷരീഫ കണ്ണാടിപ്പൊയില്‍, ടി.മൊയ്തീന്‍കോയ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.മോയിന്‍കുട്ടിയെ ആനയിച്ചുകൊണ്ട് അടിവാരം ടൗണില്‍ പ്രകടനം നടത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UDF Leadership; Thamarassery pass sathyagraha strike ended,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്