കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; മുല്ലപ്പള്ളിയെ തള്ളി ഘടകകക്ഷികൾ

  • By Goury Viswanathan
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫ് തീരുമാനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.

സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് മുൻപ് ആവശ്യപ്പോൾ മുഖ്യമന്ത്രി പുച്ഛിക്കുകയാണ് ചെയ്തത്. കാര്യങ്ങൾ കൈവിട്ട് പോയിത്തുടങ്ങി എന്ന് തോന്നിയപ്പോൾ മാത്രമാണ് യോഗം വിളിച്ചതെന്നും മുല്ലപ്പള്ളി വിമർശിച്ചു, എന്നാൽ മുല്ലപ്പള്ളിയുടെ നിലപാടിനെ മറികടന്ന് യോഗത്തിൽ പങ്കെടുക്കണമെന്ന് മറ്റ് ഘടകക്ഷികൾ തീരുമാനിക്കുകയായിരുന്നു.

mullappalli

വ്യാഴ്ചാഴ്ച ഉച്ചയ്ക്ക് 3 മണിക്കാണ് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം. യോഗത്തിൽ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയിൽ മണ്ഡലകാലത്ത് യുവതി പ്രവേശനം അനുവദിക്കരുതെന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ഇരുകൂട്ടരും അറിയിട്ടിച്ചുണ്ട്.

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ യുഡിഎഫിൽ ഭിന്നത | Oneindia Malayalam

അതേസമയം സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കണമോയെന്ന് എൻഡിഎ തീരുമാനിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. വിശ്വാസികളുടെ വിശ്വാസം ആർ‌ജ്ജിക്കാൻ സർക്കാരിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

ശബരിമലയിൽ സർക്കാർ സമവായമാർഗങ്ങൾ തേടുന്നു; സർവ്വകക്ഷിയോഗം നാളെശബരിമലയിൽ സർക്കാർ സമവായമാർഗങ്ങൾ തേടുന്നു; സർവ്വകക്ഷിയോഗം നാളെ

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളിതൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

English summary
udf will attend all party meeting on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X